Join Whatsapp Group. Join now!

നിര്‍ദിഷ്ട എയിംസ് കാസര്‍കോടിന് തന്നെ അനുവദിക്കണം: സ്റ്റാര്‍ പട്ല

എയിംസ് കാസര്‍കോടിന് വേണം എന്ന ജനകീയ സോഷ്യല്‍ മീഡിയ ക്യാമ്പെയിന്റെ ഭാഗമായി Kerala, News, Kasaragod need AIIMS: Star Patla
കാസര്‍കോട്: (my.kasargodvartha.com 11.07.2020) എയിംസ് കാസര്‍കോടിന് വേണം എന്ന ജനകീയ സോഷ്യല്‍ മീഡിയ ക്യാമ്പെയിന്റെ ഭാഗമായി പട്‌ല സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണ്‍ലൈന്‍ സംഗമം നടത്തി. കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രി ഓര്‍ത്തോപീഡിക് ഡിപാര്‍ട്‌മെന്റിലെ ജൂനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. അഹ് മദ് സാഹിര്‍ സെഷന്‍ ഉദഘാടനം ചെയ്തു.

ആതുര ശുശ്രൂഷാ രംഗത്ത് വളരെയധികം പിന്നോക്കം നില്‍ക്കുന്ന ജില്ല എന്ന നിലയില്‍ എയിംസ് കാസര്‍കോടിന് ലഭിക്കേണ്ടത് എന്ത് കൊണ്ടും അനിവാര്യമാണെന്നും അത് അനുവദിച്ച് തരുന്നത് വരെ എല്ലാ തലത്തിലുമുള്ള പ്രക്ഷോഭവും തുടരേണ്ടതുണ്ടെന്നും ഡോ. അഹ് മദ് പറഞ്ഞു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (കോര്‍ഡിനേറ്റര്‍ എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ) മുഖ്യ പ്രഭാഷണം നടത്തി.

എയിംസ് കാസര്‍കോടിന് വേണമെന്നു കാസര്‍കോടന്‍ ജനത ഒന്നടങ്കം ആവശ്യപ്പെടുകയാണ്. വളരെ പരിതാപകരമായ ആതുര ചികിത്സാ സൗകര്യങ്ങളാണ് കാസര്‍കോട് ഇന്നുള്ളത്. ഏറ്റവും ലളിതമായ ചികിത്സക്ക് പോലും തൊട്ടടുത്ത സംസ്ഥാനത്തെ ആശ്രയിക്കേണ്ട അവസ്ഥ മാറിയേ തീരൂ. എന്‍ഡോസല്‍ഫാന്‍ ദുരിതം അനുഭവിക്കുന്ന പതിനായിരങ്ങള്‍ ഉള്ള ജില്ല എന്ന നിലയില്‍ എയിംസ് വിഷയത്തില്‍ ജില്ലക്ക് പ്രഥമ പരിഗണന ലഭിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

സെഷനില്‍ നിസാര്‍ പെര്‍വാഡ് (മുന്‍ അസി. പഞ്ചായത്ത് ഡയറക്ടര്‍- കേരള), ഉഷ ടീച്ചര്‍ (ജി.എച്ച്എസ്.എസ് പട്‌ല), മുജീബ് പട്‌ല (കാര്‍ട്ടൂണിസ്റ്റ്), കരീം എം പി, റസാഖ് എം എ, സിറാര്‍ അബ്ദുല്ല, ഉസ്മാന്‍ എ, മഹ് മൂദ് പട്‌ള, ഫവാസ് പി ഹമീദ് തൈവളപ്പില്‍, ടി പി ഷരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. സിദ്ദീഖ് തിട്ക്കണ്ടം മോഡറേറ്ററായിരുന്നു.



Keywords: Kerala, News, Kasaragod need AIIMS: Star Patla
  < !- START disable copy paste -->   

Post a Comment