Join Whatsapp Group. Join now!

എയിംസ് കാസര്‍കോടിന് അനുവദിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന ഒട്ടേറെ രോഗികളുള്ള ജില്ലയായ കാസര്‍കോട് കോവിഡ് 19 ന്റെ ഭീഷണിയും ഒഴിഞ്ഞിട്ടില്ല Kerala, News, Kasaragod need AIIMS: merchant association
കാസര്‍കോട്: (my.kasargodvartha.com 02.07.2020) എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന ഒട്ടേറെ രോഗികളുള്ള ജില്ലയായ കാസര്‍കോട് കോവിഡ് 19 ന്റെ ഭീഷണിയും ഒഴിഞ്ഞിട്ടില്ല. ജില്ലയിലെ ജനങ്ങള്‍ വിദഗ്ദ ചികത്സയ്ക്ക് ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. കോവിഡ് 19 ന്റെ ഭീഷണി കാരണം മംഗളൂരുവിലേക്കുള്ള യാത്രയും ദുസ്സഹമാണ്. അതിനാല്‍ ജില്ലയുടെ പ്രതീക്ഷയായ എയിംസ് കാസര്‍കോട് ജില്ലയ്ക്ക് തന്നെ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ അഹ് മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. സി എച്ച് ഷംസുദ്ദീന്‍, വിക്രം പൈ, ടി എ ഇല്യാസ്, ശശിധരന്‍ ജി.എസ്.എ.വി ഹരിഹരസുതന്‍, ഷിഹാബ് ഉസ്മാന്‍, എം പി സുബൈര്‍, ബഷീര്‍ കനില, എ എ അസീസ്, ഹംസ പാലക്കി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി.സ്വാഗതവും ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kasaragod need AIIMS: merchant association

Post a Comment