Join Whatsapp Group. Join now!

കോവിഡ് കാലത്തെ ബലിപെരുന്നാളിന് കളനാട് യു എ ഇ ജമാഅത്തിന്റെ സമാശ്വാസം

ബലി പെരുന്നാള്‍ കിറ്റ് വീടുകളിലേക്കത്തിക്കുന്ന വാഹനം യു എ ഇ ജമാഅത്ത് ട്രഷറര്‍ റഹീം തോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു Kalanad uae muslim jama ath food kit distributed
കളനാട്: (my.kasargodvartha.com 28.07.2020) ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റിക്ക് കീഴിലുള്ള കളനാട് യു എ ഇ മുസ്ലിം ജമാഅത്ത് ബലി പെരുന്നാളിനോടനുബന്ധിച്ച് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു  മഹല്ല് പരിധിയിലെ ജാതി-മത ഭേദമന്യേ മുഴുവന്‍ കുടുംബങ്ങള്‍ക്കും നൽകുന്ന ബലിപെരുന്നാള്‍ ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ ഖാദർ കുന്നിലിന് നൽകി യു എ ഇ  മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് കെ പി നിര്‍വഹിച്ചു.

ഖത്വീബ് അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട് പ്രാർത്ഥന നടത്തി. ബലി പെരുന്നാള്‍ കിറ്റ് വീടുകളിലേക്കത്തിക്കുന്ന വാഹനം യു എ ഇ ജമാഅത്ത് ട്രഷറര്‍ റഹീം തോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു.



ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുല്ല ഹാജി കോഴിത്തിടില്‍, ട്രഷറർ ശരീഫ് അച്ചു, അബ്ദുല്ല മദ്രാസ്, അബ്ദുല്‍ ഖാദര്‍ തളങ്കര, റഹ് മാന്‍ മൗലവി, അബ്ദുര്‍ റഹ് മാന്‍ അയ്യങ്കോല്‍, മുഹമ്മദ് കുഞ്ഞി അയ്യങ്കോല്‍, ശംസുദ്ദീന്‍ ഹാജി ഖത്വർ, ലത്വീഫ് ഖത്വർ, അബ്ദുര്‍ റഹ് മാന്‍ ടി കെ, അസീസ് മദ്രാസ്, ശരീഫ് തായല്‍, ഹബീബ് ബസ് സ്റ്റാന്‍ഡ്, ശരീഫ് സി ബി, ഇല്ല്യാസ് കട്ടക്കാല്‍, സുലൈമാന്‍ എ കെ, ഇബ്രാഹിം ബാരിക്കാട്, മുജീബ് അയ്യങ്കോല്‍, ദേളി മുഹമ്മദ്, അബ്ദുല്ല മിഹ്‌റാജ്, റഫീഖ് ഹദ്ദാദ് തുടങ്ങിവര്‍  സംബന്ധിച്ചു.

നാട്ടിലും യു എ ഇ യിലുമുള്ള ജമാഅത്ത് അംഗങ്ങള്‍ ഓണ്‍ലൈനിലൂടെ ചടങ്ങിന്റെ ഭാഗമായിയു എ ഇ ജമാഅത്ത് ജനറല്‍ സെക്രട്ടറി നൗഷാദ് മിഅറാജ് നന്ദി പറഞ്ഞു.





Keywords: Kerala, News, Kalanad, Uae, Food kit, Kalanad uae muslim jama ath food kit distributed

Post a Comment