കാസര്‍കോട്: (my.kasargodvartha.com 29.07.2020) കോവിഡ് രോഗികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളിലേക്ക് കട്ടിലും സാനിറ്റൈസര്‍ സ്റ്റാന്‍ഡുകളും നല്‍കി ഫര്‍ണിച്ചര്‍ മാനുഫാക്ചര്‍ ആന്‍ഡ് മര്‍ച്ചന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫ്യുമ്മ). ജില്ലാ ആശുപത്രിയിലേക്ക് നല്‍കുന്ന അഡ്ജസ്റ്റബിള്‍ കട്ടിലും സാനിറ്റൈസര്‍ സ്റ്റാന്‍ഡും കെ കുഞ്ഞിരാമന്‍ എം എല്‍ എ, ഡി എം ഒ രാംദാസിന് കൈമാറി ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍ മൂഖ്യാതിഥിയായിരുന്നു. ഫ്യൂമ്മ ജില്ലാ പ്രസിഡണ്ട് ഷാഫി നാലപ്പാട് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് യൂസുഫ് ഹാജി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ വി, ഫ്യൂമ്മ നേതാക്കളായ കുമാരന്‍ ഐശ്വര്യ പി കെ, രവീദ്രന്‍, പ്രദീപ് കുമാര്‍ സി കെ, ഉണ്ണികൃഷ്ണന്‍, സുബൈര്‍ എലൈറ്റ് എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, news, covid-19, Patients, FUMMA donated bed for covid patients