ചട്ടഞ്ചാല്‍: (my.kasargodvartha.com 28.07.2020) എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ചട്ടഞ്ചാല്‍ ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ അനുമോദനം. ചട്ടഞ്ചാല്‍ മാഹിനാബാദ് എം ഐ സി റോഡിലെ ഫാത്വിമ മഹലില്‍ റാഫി കട്ടക്കാല്‍- റുഖ്‌സാന ദമ്പതികളുടെ മക്കളും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായ അബ്ദുല്‍ അഫ്രാസ്, നിഹാല്‍ അംറാസ് എന്നിവരെയാണ് ഉപഹാരം നല്‍കി അനുമോദിച്ചത്.
ജില്ലാ പഞ്ചായത്ത് മെബര്‍ സുഫൈജ ടീച്ചര്‍ ഉപഹാരം സമ്മാനിച്ചു. സിദ്ദീഖ് മാങ്ങാടന്‍, അബു മാഹിനാബാദ്, സാദിഖ് ആലംപാടി അബൂബക്കര്‍ കണ്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുസ്ലിം ലീഗ് നേതാവ് കട്ടക്കാല്‍ ശാഫി ഹാജിയുടേയും പരേതനായ എയര്‍ലന്‍സ് മുഹമ്മദ് കുഞ്ഞിയുടേയും പേരമക്കളാണ് വിദ്യാര്‍ത്ഥികള്‍.

Keywords: Kerala, News, Sslc, Examination, felicitated from Chattanchal Shihab Thangal Trust to the student of high marks in the SSLC examination