Join Whatsapp Group. Join now!

ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണറായി 11 ന് അധികാരമേല്‍ക്കും

തമിഴ്നാട്ടിലെ ഊട്ടി, ഈറോഡ്, തിരുപ്പൂര്‍ കേരളത്തിലെ കാസര്‍കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന Kerala, News, Dr. Harikrishnan Nambiar elected as Rotary district governor
കാസര്‍കോട്: (my.kasargodvartha.com 09.07.2020) തമിഴ്നാട്ടിലെ ഊട്ടി, ഈറോഡ്, തിരുപ്പൂര്‍ കേരളത്തിലെ കാസര്‍കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍  വ്യാപിച്ചു കിടക്കുന്ന റോട്ടറി ക്ലബ്ബുകളുടെ (റോട്ടറി ഡിസ്ട്രിക്ട് 3202) ഗവര്‍ണറായി ജൂലൈ 11-ാം തീയതി ശനിയാഴ്ച ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍ അധികാരമേല്‍ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് 19ന്റെ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വെര്‍ച്വല്‍ മീറ്റിംഗിലായിരിക്കും അധികാര കൈമാറ്റം. 140 ഓളം ക്ലബ്ബുകളിലെ 6000 ഓളം വരുന്ന മെമ്പര്‍മാരുടെയിടയില്‍ നിന്നും ആദ്യമായാണ് കാസര്‍കോട് ക്ലബ്ബിലെ സീനിയറായ ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍ ഗവര്‍ണറാകുന്നത്.

ഈ വര്‍ഷത്തെ സേവന മേഖലകള്‍ അധികാര കൈമാറ്റ വേളയില്‍ പ്രഖ്യാപിക്കും. യോഗ, ആരോഗ്യം, മാലിന്യ സംസ്‌കരണം, റോഡ് സുരക്ഷ, രാജ്യത്തെ ഉന്നത പൗരന്മാരെ ആദരിക്കല്‍, ഭക്ഷ്യ സുരക്ഷ, പാലിയേറ്റീവ് കെയര്‍, ദന്ത പരിരക്ഷ, ജൈവകൃഷി, മൗലിക കടമകള്‍ കൂടാതെ അന്തര്‍ദേശീയ തലത്തില്‍ നിന്നും വന്ന നിര്‍ദ്ദേശമനുസരിച്ച് ലോകസമാധാനം, ആരോഗ്യം, ചികിത്സ, ജലം, ശുചിത്വം, അമ്മയും കുഞ്ഞും, പ്രാഥമിക വിദ്യാഭ്യാസവും സാക്ഷരതയും സാമ്പത്തികവും സാമൂഹിക അഭിവൃദ്ധിയും കൂടാതെ പരിസ്ഥിതി എന്നിവയും സേവന പരിധിയില്‍  വരുന്നു.

കേരള സര്‍ക്കാരുമായി സഹകരിച്ച് റോപ് (ROPE) റോട്ടറി ആന്റ് പോലീസ് എന്‍ഗേജ്മെന്റ് എന്ന പേരില്‍ റോഡ് സുരക്ഷാ പദ്ധതി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടപ്പിലാക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവിയുമായി പ്രാഥമിക ചര്‍ച്ച നടത്തുകയും ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുമായി പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞു. ജില്ലയില്‍ 50 ബാരിക്കേഡുകള്‍ നല്‍കാന്‍ ധാരണയായതായും ഭാരവാഹികള്‍ അറിയിച്ചു.

റോട്ടറി ഡിസ്ട്രിക്ട് 3202 ന്റെ പുതിയ ഭാരവാഹികളായി ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍ (ഡിസ്ട്രിക്ട് ഗവര്‍ണര്‍), ഡോ. ജയപ്രകാശ് ഉപാധ്യ (ഡിസ്ട്രിക്ട് ട്രെയിനര്‍), എം. പ്രകാശ് (ഡിസ്ട്രിക്ട് അഡൈ്വസര്‍), എം.ടി. ദിനേശ് (ജനറല്‍ സെക്രട്ടറി), അരുണ്‍ (ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍), ഡോ. പി എം സുരേഷ് ബാബു (സെക്രട്ടറിയേറ്റ് അഡൈ്വസര്‍), എം.കെ. രാധാകൃഷ്ണന്‍ (ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി), ദിനകര്‍ റൈ (ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി, ജി.ഒ.വി), സി.എ. വിശാ കുമാര്‍ (ട്രഷറര്‍) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. പി.സി. ഹരികൃഷ്ണന്‍ നമ്പ്യാര്‍, ഡോ. സുരേഷ് ബാബു പി എം, ദിനേശ് എം പി, എം കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Dr. Harikrishnan Nambiar elected as Rotary district governor
  < !- START disable copy paste -->   

Post a Comment