Join Whatsapp Group. Join now!

കീഴൂര്‍ തീരദേശ മേഖലയോടുള്ള അവഗണനകള്‍ക്കെതിരെ നില്‍പ് സമരം സംഘടിപ്പിച്ച് ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി

ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കീഴൂര്‍ തീരദേശ മേഖല വര്‍ഷങ്ങളായി അനുഭവിച്ച് വരുന്ന വിവിധ അവഗണനകള്‍ക്കെതിരെ ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു Kerala, News, Chemnad panchayath, Development Committee, Protest, Chemnad Panchayat People Development Committee protest conducted
കാസര്‍കോട്: (my.kasargodvartha.com 07.07.2020) ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കീഴൂര്‍ തീരദേശ മേഖല വര്‍ഷങ്ങളായി അനുഭവിച്ച് വരുന്ന വിവിധ അവഗണനകള്‍ക്കെതിരെ ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 21 ല്‍ കീഴൂരില്‍ 7 വര്‍ഷം മുമ്പ് ഭരണാനുമതിയായി 55 ലക്ഷം രൂപ പദ്ധതി വിഹിതം ചിലവഴിച്ച് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിന് സജ്ജമായി 3 വര്‍ഷത്തിലേറെയായി നില്‍ക്കുകയാണ് തീരദേശ വാസികള്‍ക്ക് ഏറെ ഉപകാരപ്രദമായ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസ് സമുച്ചയം. കമ്പ്യൂട്ടറുകളും ഫര്‍ണ്ണിച്ചറുകളും പ്രസ്തുത സ്ഥാപനം പ്രവര്‍ത്തിക്കാനാവശ്യമായ സാധന സാമഗ്രികളും റെഡിയായി കെട്ടിക്കിടക്കുകയും ചെയ്യുന്നു.

എന്നിട്ടും ഉദ്ഘാടനം നാളിത് വരെ നടന്നിട്ടില്ല. അടിയന്തിരമായി ഉദ്ഘാടനം നടത്തി സ്ഥാപനത്തിന്റെ ഗുണഭോക്താക്കളായ തീരദേശവാസികളുടെ ചിരകാലാഭിലാഷം സാധ്യമാക്കാനാവശ്യമായ നടപടികള്‍ അടിയന്തിരമായി ഉണ്ടാകണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മയ്ക്ക് നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. സ്ഥാപനത്തിന് ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ച് കൊണ്ട് അടിയന്തിരമായി നിയമനം നടത്തുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സ്ഥാപനത്തിലേക്കുള്ള റോഡ് തീരദേശ റോഡായി പരിഗണിച്ച് ആവശ്യമായ ഫണ്ട് അനുവദിച്ച് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കീഴൂര്‍ തീരദേശ മേഖലയിലെ കടല്‍ഭിത്തി നിര്‍മ്മാണം തികച്ചും അശാസ്ത്രീയവും പൂര്‍ണവും അല്ല. പൂര്‍ണ്ണമായതും ശാസ്ത്രീയവുമായ രീതിയില്‍ ജനങ്ങളുടെ സൈ്വര്യ വാസം സാധ്യമാക്കുന്ന വിധത്തില്‍ കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തിരമായി നടത്താനുള്ള നടപടികള്‍ ഉണ്ടാവണം.  തീരദേശത്തേക്ക് അനുവദിക്കപ്പെടേണ്ട ഫണ്ടുകള്‍ ഉപയോഗിച്ച് പല റോഡുകളും നിലവില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതും പുതുതായി ഭരണാനുമതി നല്‍കപ്പെട്ടിട്ടുള്ളതും തീരദേശവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശങ്ങളിലാണ്. തീരദേശ പ്രദേശങ്ങളില്‍ നിരവധി റോഡുകള്‍ ഫണ്ട് വഴി നിര്‍മ്മിക്കാന്‍ ബാക്കി നില്‍ക്കെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റപ്പെടുന്നത് ഗൗരവമായി കണ്ട് അത് അവസാനിപ്പിക്കണം. ഈ വിഷയങ്ങളില്‍ സത്വര നടപടികള്‍ ഉണ്ടാകണമെന്ന് ഈ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
Kerala, News, Chemnad panchayath, Development Committee, Protest, Chemnad Panchayat People Development Committee protest conducted

നില്‍പ് സമരത്തിന് ചെമനാട് പഞ്ചായത്ത് ജനകീയ വികസന സമിതി പ്രസിഡണ്ട് സൈഫുദ്ദീന്‍ മാക്കോട് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഗണേഷ് ബി അരമങ്ങാനം അധ്യക്ഷത വഹിച്ചു. നിയാസ് കുന്നരിയത്ത്, താജുദ്ദീന്‍ പടിഞ്ഞാര്‍, ജലീല്‍ മേല്‍പറമ്പ്, ബഷീര്‍ കുന്നരിയത്ത്, അബ്ബാസ് കൈനോത്ത്, ഫസല്‍ റഹ് മാന്‍ എഫ് ആര്‍, അബ്ദുര്‍ റഹ് മാന്‍ കല്ലട്ര, അനൂപ് കളനാട്, കീഴൂര്‍ കില്‍ നെറ്റ് അസോസിയേഷന്‍ ഭാരവാഹികളായ ശരീഫ് കല്ലട്ര, ഫൈസല്‍ കീഴൂര്‍, ആരിഫ് ബാവ  തുടങ്ങിയവര്‍ സംബന്ധിച്ചു. താജുദ്ദീന്‍ പടിഞ്ഞാര്‍ സ്വാഗതവും ട്രഷറര്‍ നിയാസ് കുന്നരിയത്ത് നന്ദിയും പറഞ്ഞു.



Keywords: Kerala, News, Chemnad panchayath, Development Committee, Protest, Chemnad Panchayat People Development Committee protest conducted

Post a Comment