Join Whatsapp Group. Join now!

ഖുര്‍ആന്‍ ഹിഫിള് പഠനം പൂര്‍ത്തിയാക്കിയ കുട്ടികളെയും, എസ് എസ് എല്‍ സി - പ്ലസ് ടു വിജയികളെയും ബെസ്റ്റ് ഫ്രണ്ട്‌സ് എന്‍ ആര്‍ എസ് കോട്ടിക്കുളം ജി സി സി കമ്മിറ്റി അനുമോദിച്ചു

ഖുര്‍ആന്‍ ഹിഫിള് പഠനം പൂര്‍ത്തിയാക്കിയ കുട്ടികളെയും, എസ് എസ് എല്‍ സി - പ്ലസ് ടു വിജയികളെയും ബെസ്റ്റ് ഫ്രണ്ട്‌സ് എന്‍ ആര്‍ എസ് കോട്ടിക്കുളം ജി സി സി കമ്മിറ്റി അനുമോദിച്ചു Best Friends NRS Kottikulam GCC Committee felicitated
കോട്ടിക്കുളം: (my.kasargodvartha.com 26.07.2020) ഖുര്‍ആന്‍ ഹിഫിള് പഠനം പൂര്‍ത്തിയാക്കിയ കുട്ടികളെയും, എസ് എസ് എല്‍ സി - പ്ലസ് ടു വിജയികളെയും ബെസ്റ്റ് ഫ്രണ്ട്‌സ് എന്‍ ആര്‍ എസ് കോട്ടിക്കുളം ജി സി സി കമ്മിറ്റി അനുമോദിച്ചു. ഖുര്‍ആന്‍ ഹിഫിള് പഠനം പൂര്‍ത്തിയാക്കിയ അബ്ദുര്‍ റഹ് മാന്റെ മകന്‍ മുഹമ്മദ്, ഹമീദ് ഹാദിയുടെ മകള്‍ സഫൂറത്ത് ബീവി, താജുദ്ദീന്റെ മകള്‍ ഫാത്വിമ സുഹറ എന്നിവരെയും നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ മുഹമ്മദ് മുഹ്സിന്‍, ജുമാന കെ എം, ഫാത്തിമത്ത് നിഹാല, ആഇശത്തു ഷാസിയ എന്നിവരെയുമാണ് അനുമോദിച്ചത്.


ചടങ്ങില്‍ താജുദ്ദീന്‍ എം കെ, ഉബൈദ് അബ്ദുര്‍ റഹ് മാന്‍, ഹമീദ് മാമു, ഫാറൂഖ് എം സി, നൈമുദ്ദീന്‍, ആരിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Best Friends NRS Kottikulam GCC Committee felicitated 

Post a Comment