കാസര്‍കോട്: (my.kasargodvartha.com 26.07.2020) മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ചെര്‍ക്കളം അബ്ദുല്ലയടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ചെര്‍ക്കളം അബ്ദുല്ല സ്മാരക റെക്കഗ്‌നിഷന്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ച് അജ്‌വ ഫൗണ്ടേഷന്‍. നാട്ടിലെയും ഗള്‍ഫ് നാടുകളിലെയും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ലോക്ക്ഡൗണ്‍ കാലത്തെ മികച്ച സാമൂഹ്യ ജീവ കാര്യണ്യ പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ് നല്‍കുന്നത്. 'സെല്യൂട്ട്' എന്നാണ് അവാര്‍ഡിന് പേര് നല്‍കിയിരിക്കുന്നത്.
ജില്ലയിലെ പഞ്ചായത്ത് തലത്തിലെ ഏറ്റവും മികച്ച ഒരു കാരുണ്യ പ്രവര്‍ത്തകനും, ഒരു സംഘടനയ്ക്കും അതുപോലെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ പ്രവര്‍ത്തനത്തിന് ഓരോ രാജ്യത്തേയും ഒരു ഏരിയ കമ്മിറ്റിക്കും ഒരു മണ്ഡലം കമ്മിറ്റിക്കും, ജി.സി.സിയിലെ ഒരു ജില്ലാ കമ്മിറ്റിക്കും ഒരു സെന്‍ട്രല്‍ കമ്മിറ്റിക്കും രാജ്യ തലത്തിലുള്ള ഏറ്റവും മികച്ച ഒരു സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തകനുമാണ് അവാര്‍ഡ് നല്‍കുക.
സംഘടനയുടെ മറ്റു തലങ്ങളില്‍ പ്രവര്‍ത്തനങ്ങളുണ്ടെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ഏരിയ, പഞ്ചായത്ത് മണ്ഡലങ്ങള്‍ തങ്ങളുടേതെന്ന് അവകാശപ്പെടരുതെന്നും പ്രത്യേകം ചെയ്തത് മാത്രമേ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ എന്നും കമ്മിറ്റി ഓര്‍മ്മപ്പെടുത്തുന്നു.
ഏറ്റവും മികച്ച 10 പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഓരോ ഫോട്ടോയും കമ്മിറ്റിയുടെ അനുമതി കത്തുമടക്കം പി ഡി എഫ് ഫോര്‍മാറ്റില്‍ ഒറ്റ ഫയലായി ajwafoundationindia@gmail.comഎന്ന ഇ മെയിലില്‍ ആണ് അയക്കേണ്ടത്. ഓഗസ്റ്റ് മൂന്നിന് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. കമ്മിറ്റിയുടെ ലിസ്റ്റില്‍ വരാത്ത അപേക്ഷകരെ സംഘടനാ അവാര്‍ഡ് പരിഗണനയില്‍ ഉള്‍പ്പെടുത്തുകയില്ല. ഒരേ സംഘടന അയക്കുന്ന ഒന്നില്‍ കൂടുതല്‍ ഇ മെയിലുകള്‍ പരിഗണിക്കപ്പെടുകയില്ല.
ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലെ മികച്ച പ്രവര്‍ത്തനങ്ങളാണ് ഫയലില്‍ വിവരിക്കേണ്ടത്. ഏറ്റവും ചുരുക്കിയും മനോഹരവുമായും സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് പ്രത്യേക ഗ്രേസ് മാര്‍ക്ക് ജ്യൂറി നല്‍കുന്നതാണ്. ഏത് വിഭാഗം സംഘടനകള്‍ക്കും അപേക്ഷിക്കാം. വ്യക്തികള്‍ക്കുള്ള അവാര്‍ഡിനും ഏതെങ്കിലും ഒരു സംഘടനയുടെ സത്യപ്രസ്താവന കത്ത് നിര്‍ബന്ധമാണെന്നും കമ്മിറ്റി ഭാരവാഹികള്‍ അറിയച്ചു.

Keywords: Kerala, News, Ajwa Foundation invites applications for Cherkalam Abdullah Memorial Recognition Award