നാസര്‍ കൊട്ടിലങ്ങാട്
ചിത്താരി: (my.kasargodvartha.com 08.07.2020) ചിത്താരി പുഴയിലും പാലത്തിന്റെ മുകളിലും പരിസരത്തും മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കുട്ടികളുടെ ഡയപ്പറുകളും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയും റോഡിന്റെ ഇരുവശത്തും പാലത്തിനു മുകളിലും മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടി യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും അസഹ്യമായിത്തീരുകയും ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്, സൗത്ത് ചിത്താരി ശാഖ വൈറ്റ് ഗാര്‍ഡ്, നോര്‍ത്ത് ചിത്താരി പച്ചപ്പട സംയുക്തമായി ശുചീകരണ പ്രവര്‍ത്തനം നടത്തുകയും മുന്നറിയിപ്പ് ബാനര്‍ സ്ഥാപിക്കുകയും ചെയ്തു.
മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. പുഴയും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് മനുഷ്യ കടമയാണെന്നും ജീവ ജാലങ്ങളുടെ നിലനില്‍പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളുമായി പോകുന്നവരെ നിരീക്ഷണത്തിലൂടെ പിടികൂടി മാതൃകാ പരമായി ശിക്ഷിക്കണമെന്നും ഇതിന് എല്ലാവരുടെയും സഹകരണങ്ങള്‍ ഉണ്ടാകണമെന്നും വന്‍ഫോര്‍ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. ചടങ്ങില്‍ ബഷീര്‍ ബെള്ളിക്കോത്ത്, സലൂം ബാരിക്കാട്, ഫൈസല്‍ ചിത്താരി, മുഹമ്മദലി പീടികയില്‍, ബഷീര്‍ ചിത്താരി, സി എച്ച് ഹുസൈന്‍, സി ബി അലി അക്ബര്‍, സി എച്ച് റഷീദ്, ശറഫുദ്ദീന്‍ അക്കര, സി എച്ച് നിസാമുദ്ദീന്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ സി.എം.ഹാരിസ്, മുര്‍ഷിദ് ചിത്താരി, സഫ്ഹാന്‍ തായല്‍, മിന്‍ഹാജ്, സഹല്‍, റാഫി തായല്‍, ഇല്‍യാസ് തുടങ്ങിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News, Chithari, Waste, Ajanur Panchayat Muslim Youth League and White Guard warns against waste bumbing