Join Whatsapp Group. Join now!

'അരജീവിതങ്ങള്‍ക്കൊരു സ്വര്‍ഗ്ഗം' ഡോക്യുമെന്ററി പ്രദര്‍ശനവും ചര്‍ച്ചയും നടത്തി

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, കേരളയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കാസര്‍കോട് ജനകീയ ഫിലിം സൊസൈറ്റീയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഡോക്യുമെന്ററി പ്രദര്‍ശനവും സംവാദവും നടത്തി News, Kerala, 'A Paradise for Half-Life' documentary screening and discussion
കാസര്‍കോട്: (my.kasargodvartha.com 13.07.2020) ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, കേരളയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കാസര്‍കോട് ജനകീയ ഫിലിം സൊസൈറ്റീയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഡോക്യുമെന്ററി പ്രദര്‍ശനവും സംവാദവും നടത്തി. എന്‍ഡോസള്‍ഫാന്‍ മുഖ്യപ്രമേയമാക്കി പ്രൊഫ.എം.എ റഹ് മാന്‍ പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയ 'അരജീവിതങ്ങള്‍ക്കൊരു സ്വര്‍ഗ്ഗം' എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിച്ചത്.
News, Kerala,  'A Paradise for Half-Life' documentary screening and discussion

എഴുത്തുകാരനും സംവിധായകനുമായ പ്രൊഫ.എം.എ റഹ് മാന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അനുഭവങ്ങളും ചര്‍ച്ചയ്ക്ക് മറുപടിയും പറഞ്ഞു. ഫിലിം സൊസൈറ്റി പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു എസ് നായര്‍ സ്വാഗതവും വി.പി നാരായണന്‍ നന്ദിയും പറഞ്ഞു.

ഇബ്രാഹിം ചെര്‍ക്കള, സജിത് കൊഴുമ്മല്‍, രജീഷ് പൊതാവൂര്‍, മുഹമ്മദ് റാഷിദ് സിഎ, എ പ്രഭാകരന്‍, എം ചന്ദ്രപ്രകാശ്, സുരേന്ദ്രന്‍ കൂക്കാനം, കെ എച്ച് മുഹമ്മദ്,അഡ്വ.പി.വി.ജയരാജന്‍, എം.വി കുഞ്ഞിരാമന്‍, പി.ദാമോദരന്‍, സൂരജ് രവീന്ദ്രന്‍, മനോജ് അരയങ്ങാനം, ബി.കെ സുകുമാരന്‍, സജ്‌ന ബി.കെ, എ.സി. കുഞ്ഞിരാമന്‍, ഡി.കെ.മാധവന്‍, കെ.കെ രാജന്‍, സി.കെ.മുനീര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

Keywords: News, Kerala,  'A Paradise for Half-Life' documentary screening and discussion

Post a Comment