Join Whatsapp Group. Join now!

വര്‍ഷങ്ങളായി നൂറുമേനി വിജയം കൊയ്യുന്ന ചിത്താരി ജമാഅത്ത് സ്‌കൂളിന് വീണ്ടും ചരിത്ര വിജയം

ചിത്താരി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് 100 ശതമാനം വിജയം തുടര്‍ക്കഥ. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേവലം വിരലിലെണ്ണാവുന്ന Kerala, News, 100 percent win for Chithari Jamaath School
നാസര്‍ കൊട്ടിലങ്ങാട്

ചിത്താരി: (my.kasargodvartha.com 01.07.2020) ചിത്താരി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് 100 ശതമാനം വിജയം തുടര്‍ക്കഥ. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേവലം വിരലിലെണ്ണാവുന്ന കുട്ടികളെക്കൊണ്ട് നല്ലവരായ നാട്ടുകാരുടെ ചിന്തയില്‍ ഉദിച്ച ഉദ്യമത്തിന്റെയും കഠിനപ്രയത്‌നത്തിന്റെയും ഫലമായി ഇന്ന് ഹയര്‍ സെക്കന്‍ഡറി വരെ എത്തി ജ്വലിച്ച് നില്‍ക്കുന്നു ഈ വിദ്യാലയം. ഇതിനകം തന്നെ വിവിധ മേഖലകളില്‍ ഉയര്‍ന്ന തസ്തികളിലും പദവിയിലുമെത്തിയ ധാരാളം പൂര്‍വ്വവിദ്യാര്‍ഥികള്‍ തന്നെയാണ് സ്‌കൂളിന്റെ മികവിനുള്ള ഉദാഹരണം.

മികച്ച രീതിയിലുള്ള പഠനം നല്‍കാന്‍ കഴിവുള്ള അധ്യാപികാ-അധ്യാപകന്മാരുടെ പരിശ്രമം തന്നെയാണ് ഇത്തവണയും ജ്വലിക്കുന്ന വിജയം കരസ്ഥമാക്കാന്‍ സഹകമായതെന്നു വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അടിയുറച്ചു പറയുന്നു. നാട്ടുകാരും ഈ വിശ്വാസത്തെ പിന്താങ്ങുന്നുവെന്നു സ്‌കൂളിലെ എല്ലാകാര്യങ്ങളിലും മുന്‍പന്തിയില്‍ നിന്നുകൊണ്ട് നയിക്കുന്ന നാട്ടുകാരനും സാമൂഹ്യക പ്രവര്‍ത്തകനുമായ അഷറഫ് ബോംബെ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഖാദറിന്റെ അനുജന്‍ ഇബ്രാഹിമിന്റെ മകള്‍ ഖദീജ നസ്‌റീന്‍ ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി സ്‌കൂളിന്റെയും നാട്ടുകാരുടെയും പൊന്‍താരമായി മാറി. ഫാത്തിമ സുല്‍താന, ഫാത്തിമത്ത് ജസീല, ഫാത്തിമത്ത് ഉമൈന, സയ്ദ ബി.എം, മുഹമ്മദ് ഫറാസ്, സാബിത്, സല്‍മാന്‍ ഫാരിസ്, ഉമൈദ് റാഫിത് എന്നീ കുട്ടികള്‍ 9 എ പ്ലസ് നേടി.
അഫീദ, ഫാത്തിമത്ത് അഫ്‌ല, അന്‍സൂറ, നിഹാല, അഫ്ര, നസ്ഫ, ജുമാന, ഫലീല, ഫാത്തിമ കെ, അഫീദ, അഫ്രീദ, ലിസ, മുഷ്രിഫ, നിഹ, റിഫ, സാലിയത്ത്, ഷിഫാന, തം ജിദ, തശ്രീഫ, സിയ, എന്നിവരും ഉയര്‍ന്ന മാര്‍ക്ക് നേടി വിജയത്തിന് തിളക്കം കൂട്ടി.


Keywords: Kerala, News, 100 percent win for Chithari Jamaath School
 

Post a Comment