Join Whatsapp Group. Join now!

കെ എം സി സി ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍ പറന്നുയരുമ്പോള്‍ പ്രവാസി മനസ്സുകള്‍ക്ക് കുളിരു പകരുന്നു: യഹ് യ തളങ്കര

കെ എം സി സി ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍ പറന്നുയരുമ്പോള്‍ പ്രവാസി മനസ്സുകള്‍ക്ക് കുളിരു പകരുന്നതായി കെഎംസിസി യു എ ഇ നാഷണല്‍ കമ്മിറ്റി അഡ്വസറി ബോര്‍ഡ് ഉപാധ്യക്ഷനും വെല്‍ഫിറ്റ് ഗ്രൂപ്പ് എം ഡി യുമായ യഹ് യ തളങ്കര അഭിപ്രായപ്പെട്ടു Kerala, News, Yahya Thalangara on KMCC Chartered flights
ദുബൈ: (my.kasargodvartha.com 19.06.2020) കെ എം സി സി ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍ പറന്നുയരുമ്പോള്‍ പ്രവാസി മനസ്സുകള്‍ക്ക് കുളിരു പകരുന്നതായി കെഎംസിസി യു എ ഇ നാഷണല്‍ കമ്മിറ്റി അഡ്വസറി ബോര്‍ഡ് ഉപാധ്യക്ഷനും വെല്‍ഫിറ്റ് ഗ്രൂപ്പ് എം ഡി യുമായ യഹ് യ തളങ്കര അഭിപ്രായപ്പെട്ടു. നാട്ടിലേക്ക് തിരിച്ചു പോകാനാവാതെ ആധിയും വ്യാധിയുമായി തപിക്കുന്ന പ്രവാസി മനസ്സുകള്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ടാണ്  കെഎംസിസിയുടെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ പറന്നുയരുന്നത്. ഓരോ പ്രവാസിയുടെയും ഹൃദയാന്തരങ്ങളിലൂടെ കെ എം സി സി എന്ന പ്രസ്ഥാനവും ഉയരുകയാണെന്നും യഹ് യ തളങ്കര പറഞ്ഞു. ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി 'കൂടണയാന്‍ കൈപിടിച്ച് കെഎംസിസി ' എന്ന ശീര്‍ഷകത്തില്‍ ചാര്‍ട്ടര്‍ ചെയ്യുന്ന രണ്ടാമത്തെ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരണ്ടുണങ്ങിയ മരുഭൂമിയില്‍ മഴയെ കാത്തിരിക്കുന്ന വേഴാമ്പലുകളെപോലെ നാടണയാനുള്ള വലിയ സ്വപ്നങ്ങളുമായി കയറാവുന്ന വാതിലുകളിലൊക്കെയും കയറിയിറങ്ങുകയാണ് പ്രവാസികളായ മലയാളികള്‍. ഒട്ടനവധി ലിങ്കുകളില്‍ രജിസ്റ്റര്‍ ചെയ്തും അപേക്ഷ നല്‍കിയും പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമായി മാറുകയാണ് കെഎംസിസിയുടെ ഇത്തരം സേവനങ്ങള്‍.

അത്യാവശ്യ യാത്രികര്‍ക്ക് പോലും യാത്രാ സൗകര്യം ഒരുക്കി നല്‍കാന്‍ കഴിയാത്ത കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കെഎംസിസി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്യുന്ന ഫ്‌ളൈറ്റുകളെ നോക്കി അസൂയപ്പെടുകയാണ്. അടിക്കടിയുള്ള ഉത്തരവുകള്‍ ഇറക്കി  കഷ്ടപ്പെടുന്ന പ്രവാസികളുടെ വരവിനെ തടയാനുള്ള കുത്സിത പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്ത് സജീവമായി നടത്തുകയും തരം  കിട്ടുമ്പോഴൊക്കെ പ്രവാസികളെ പുകഴ്ത്തി പാടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് പ്രവാസികള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഹീന പ്രവര്‍ത്തനങ്ങളെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി അപലപിക്കണമെന്നും ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കണമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഫ്‌ലൈ വിത്ത് കെഎംസിസി എന്ന ടൈറ്റലില്‍ 5 വിമാനങ്ങളാണ് കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളിലൂടെ ചാര്‍ട്ടര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്കുള്ള ആദ്യ വിമാനം പറന്നുയര്‍ന്നപ്പോള്‍ കെ എം സി സി കാസര്‍കോട് ജില്ല കമ്മിറ്റിയുടെ ഒരു സ്വപ്ന പദ്ധതി പൂവണിയുകയായിരുന്നു. ദുബൈ ടെര്‍മിനല്‍ 2 ല്‍ നിന്നും കണ്ണൂരിലേക്കാണ് രണ്ടാമത്തെ ഫ്‌ലൈറ്റ് പറക്കുന്നത്. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതംപറഞ്ഞു.

യാത്രയയപ്പ് ചടങ്ങില്‍ ദുബൈ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറി ഇബ്രാഹിം ഖലീല്‍, പ്രമുഖ മത പണ്ഡിതന്‍ ഖലീല്‍ ഹുദൈവി, ജില്ലാ ട്രഷറര്‍ ഹനീഫ ടി ആര്‍, ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാല്‍, റാഫി പള്ളിപ്പുറം, സി എച്ച് നുറുദ്ദീന്‍, സലിംചേരങ്കെ, അബ്ദുര്‍ റഹ് മാന്‍ ബീച്ചാരിക്കടവ്, യൂസുഫ് മുക്കൂട്, സലാം തട്ടാഞ്ചേരി മണ്ഡലം ഭാരവാഹികളായ  ഇസ്മാഈല്‍ ഉദുമ, ഹനീഫ ബാവ, പി ഡി നൂറുദ്ദീന്‍, ഷബീര്‍ കൈതക്കാട്, ഷരീഫ് ചന്തേര, ഷാജഹാന്‍, റഷീദ് ആവിയില്‍, ഇബ്രാഹിം ബേരിക്ക, മന്‍സൂര്‍ മര്‍ത്യ, യൂസഫ് ഷേണി, മുനീര്‍ ബേരിക്ക, സിദ്ദീഖ് ചൗക്കി, നജീബ് പീടികയില്‍, പി എം മുഹമ്മദ് കുഞ്ഞി, റസാഖ് ബദിയടുക്ക, മുഹ്‌സിന്‍, അഷ്‌റഫ് ബച്ചന്‍, പി കെ സി അനീസ്, ഹനീഫ കുംബഡാജെ, അസ്ലം പാക്യാര, സൈഫുദ്ദീന്‍ മൊഗ്രാല്‍, ഷംസുദ്ദീന്‍ പുഞ്ചാവി, സുഹൈല്‍ കോപ്പ, സഫ് വാന്‍ അണങ്കൂര്‍, സര്‍ഫറാസ്, ആരിഫ് കൊത്തിക്കാല്‍, ഇല്യാസ് ബല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.




Keywords: Kerala, News, Yahya Thalangara on KMCC Chartered flights

Post a Comment