Join Whatsapp Group. Join now!

സേവനപാതയില്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസുമായി ഷാര്‍ജ ഐ എം സി സി

കോവിഡ് ദുരിതകാലത്ത് ലോക്ക് ഡൗണിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ നാട്ടിലേക്ക് തിരിച്ച് പോവാനാവാതെ ബുദ്ധിമുട്ടിലായ യു എ ഇയിലെ Gulf, Kerala, News, Sharja IMCC's Chartered flight for expats
ഷാര്‍ജ: (my.kasargodvartha.com 19.06.2020) കോവിഡ് ദുരിതകാലത്ത് ലോക്ക് ഡൗണിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ നാട്ടിലേക്ക് തിരിച്ച് പോവാനാവാതെ ബുദ്ധിമുട്ടിലായ യു എ ഇയിലെ പ്രവാസികള്‍ക്ക് ആശ്വാസമേകി ഷാര്‍ജ ഐ എം സി സി ഒരുക്കിയ ചാര്‍ട്ടേഡ് വിമാന സര്‍വ്വീസ് നിരവധി പ്രവാസികള്‍ക്ക് അനുഗ്രഹമായി. കൊറോണ രോഗം വ്യാപകമായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചപ്പോള്‍ രോഗികളും ഗര്‍ഭണികളും പ്രായമായവരും സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞവരും ജോലി നഷ്ടപ്പെട്ടവരുമായ നിരവധി പ്രവാസികള്‍ യാത്ര പ്രയാസം അനുഭവപ്പെടുന്ന പാശ്ചാത്തലത്തിലാണ്, കാരുണ്യ സേവന രംഗത്ത് ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രവാസി സമൂഹത്തിനടയില്‍ പ്രശംസ നേടിയ ഷാര്‍ജ ഐ എം സി സിയുടെ പ്രഥമ ചാര്‍ട്ടേഡ് വിമാനം 180 യാത്രക്കാരുമായി റാസല്‍ഖൈമയില്‍ നിന്നും വ്യാഴാഴ്ച കോഴിക്കോട് പറന്നിറങ്ങിയത്. യാത്രക്കാരില്‍ നിര്‍ധനരും ഏറ്റവും അര്‍ഹരുമായ അഞ്ച് പേര്‍ക്കും മാതാപിതാക്കളോടൊപ്പം യാത്ര ചെയ്ത മുഴുവന്‍ ചെറിയ കുട്ടികള്‍ക്കും സൗജന്യ യാത്ര സൗകര്യവും, സാമ്പത്തികമായി ബുദ്ധിമുട്ടിയ
പതിനഞ്ചോളം യാത്രക്കാര്‍ക്ക് യാത്ര നിരക്കില്‍ അമ്പത് ശതമാനം ഡിസ്‌കൗണ്ട് നിരക്കിലും ഇരുപത്തഞ്ച് യാത്രക്കാര്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ട് നല്‍കിയും തികച്ചും മാതൃകാപരമായ സേവനമാണ് ഷാര്‍ജ ഐ എം സി സി ഒരുക്കിയത്.

യാത്രക്കാരുടെ രജിസ്‌ട്രേഷന്‍ മുതല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റേയും കേരള ഗവണ്‍മെന്റിന്റേയും മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്. അബുദാബി, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് റാസല്‍ഖൈമയിലെ എയര്‍പ്പോട്ടിലേക്ക് യാത്ര ചെയ്യാന്‍ പ്രത്യേക വാഹന സൗകര്യവും, രുചികരമായ ഭക്ഷണവും സംഘാടകര്‍ ഒരുക്കിയിരുന്നു. യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി മഞ്ഞ യൂണിഫോം അണിഞ്ഞ വളണ്ടിയര്‍മാര്‍ എല്ലായിടങ്ങളിലും നിറഞ്ഞു നിന്നു. തങ്ങളുടെ നേതാവ് മഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ നാമത്തില്‍ വിമാനം പറന്നുയര്‍ന്നതില്‍ ഐഎംസിസി പ്രവര്‍ത്തകര്‍ ആവേശത്തിമര്‍പ്പിലാണ്.
Gulf, Kerala, News, Sharja IMCC's Chartered flight for expats

ഇനിയും വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ് വിവിധ ഐഎംസിസി കമ്മിറ്റികള്‍. ഷാര്‍ജ ഐ എം സി സിയുടെ നേതാക്കളായ  താഹിറലി പുറപ്പാട്, മനാഫ് കുന്നില്‍, ഉമ്മര്‍ പാലക്കാട്, ഖാന്‍പാറയില്‍, റഷീദ് താനൂര്‍, അനീസ് റഹ് മാന്‍ നീര്‍വ്വേലി, മുഹമ്മദ് കുഞ്ഞി കൊത്തിക്കാല്‍, യൂനുസ് അതിഞ്ഞാല്‍, നബീല്‍ അതിഞ്ഞാല്‍, ജലീല്‍ പടന്നക്കാട്, ഉബൈദ് മരുതടുക്കം, ഷമീം മവ്വല്‍, ജാസിര്‍ ചൗക്കി, ജുനൈദ് പൗവ്വല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നാട്ടില്‍ വിമാനമിറങ്ങിയ യാത്രക്കാര്‍ക്ക് അവശ്യ സേവനവുമായി നാട്ടിലുള്ള ഐ എം സി സി വളണ്ടിയര്‍മാര്‍ക്ക് ഐഎന്‍എല്‍ നേതാക്കളായ എം എ ലത്തീഫ്, അസീസ് കടപ്പുറം, ഐ എം സി സി നേതാവ് ഹനീഫ് തുരുത്തി എന്നിവര്‍  നേതൃത്വം നല്‍കി.



Keywords: Gulf, Kerala, News, Sharja IMCC's Chartered flight for expats

Post a Comment