Join Whatsapp Group. Join now!

പള്ളിയിലെത്തുന്ന വിശ്വാസികള്‍ക്ക് സാനിറ്റൈസറും തെര്‍മോമീറ്ററും ഒരുക്കി അമീന്‍ ചാരിറ്റി

സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ച് വെള്ളിയാഴ്ച തുറക്കുന്ന ചെമ്പിരിക്ക ജുമാ മസ്ജിദിലേക്ക് ആവശ്യമായ തെര്‍മോ മീറ്ററും സാനിറ്റൈസറും സാനിറ്റൈസര്‍ സ്റ്റാന്‍ഡും ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ക്ക് ചെമ്പിരിക്ക അമീന്‍ ചാരിറ്റി പ്രവര്‍ത്തകര്‍ കൈമാറി Kerala, News, sanitizer for masjid donated by ameen charity
ചെമ്പിരിക്ക: (my.kasargodvartha.com 11.06.2020) സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ച് വെള്ളിയാഴ്ച തുറക്കുന്ന ചെമ്പിരിക്ക ജുമാ മസ്ജിദിലേക്ക് ആവശ്യമായ തെര്‍മോ മീറ്ററും സാനിറ്റൈസറും സാനിറ്റൈസര്‍ സ്റ്റാന്‍ഡും ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ക്ക് ചെമ്പിരിക്ക അമീന്‍ ചാരിറ്റി പ്രവര്‍ത്തകര്‍ കൈമാറി. ജമാഅത്ത് പ്രസിഡന്റ് ഉബൈദ് ഹാജിക്ക് അമീന്‍ ചാരിറ്റി പ്രതിനിധി ഷാഫി പി എച്ച് നല്‍കി. ചടങ്ങില്‍ ജമാഅത്ത് സെക്രട്ടറി സി എം അബ്ദുല്ല കുഞ്ഞി, ശഫീഖ് സി യു, ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.
Kerala, News, sanitizer for masjid donated by ameen charity

ഒന്നര വര്‍ഷം മുമ്പ് മരണപ്പെട്ട കാസര്‍കോട് മോഡേണ്‍ മെഡിക്കല്‍ ഉടമ ചെമ്പിരിക്കയിലെ അമീന്‍ അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം സുഹൃത്തുക്കള്‍ രൂപം നല്‍കിയ കൂട്ടായ്മയാണ് മര്‍ഹും അമീന്‍ ചാരിറ്റി കൂട്ടായ്മ. രോഗബാധിതനായപ്പോഴും ആരോരുമറിയാതെ സാന്ത്വന പ്രവര്‍ത്തനം നടത്തിയിരുന്ന അമീന്റെ വേര്‍പ്പാടോടുകൂടി അമീന്റെ കളി കൂട്ടുക്കാര്‍ അമീന്‍ തുടങ്ങി വെച്ച പ്രവര്‍ത്തനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ചെമ്പിരിക്കയിലെ നിര്‍ദരരായ രോഗികള്‍ക്ക് മാസാന്ത മെഡിക്കല്‍ പെന്‍ഷന്‍ നല്‍കി വരുന്നു. റംസാന്‍ ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി സാന്ത്വന പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമാവുകയാണ് അമീന്‍ ചാരിറ്റി കൂട്ടായ്മ.

Keywords: Kerala, News, sanitizer for masjid donated by ameen charity

Post a Comment