Join Whatsapp Group. Join now!

കുപ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക; സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ്യ ഇസ് ലാമിയ്യയുടെ ഭരണ നടത്തിപ്പുമായി ബന്ധപ്പെട്ട് Kerala, News, Samastha on Fake messages
കാസര്‍ക്കോട്: (my.kasargodvartha.com 14.06.2020) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ്യ ഇസ് ലാമിയ്യയുടെ ഭരണ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്നങ്ങളെ തെറ്റിദ്ധാരണാജനകമായ വിധത്തില്‍ പരസ്യപ്പെടുത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ വിവാദങ്ങള്‍ക്കും തെറ്റിധാരണകള്‍ക്കും വഴിവെക്കുകയും ചെയ്തത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ് മദ് അല്‍ അസ്ഹരി, ജനറല്‍ സെക്രട്ടറി ഇ കെ മഹ് മൂദ് മുസ്ലിയാര്‍, വര്‍ക്കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി എന്നിവര്‍ പ്രസ്താവിച്ചു.
Kerala, News,  Samastha on Fake messages

ഈ വിഷയങ്ങള്‍ ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും ഉചിതമായ തീരുമാനം എടുക്കാന്‍ കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തതാണ്. കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയിലുള്ള വിഷയം അവര്‍ കൂടിയാലോചിച്ചു തീരുമാനിക്കുന്നത് വരെ കാത്തിരിക്കാതെ അതിന്റെ പേരില്‍ പൊതുപ്രവര്‍ത്തകരും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കളുമായ ഉന്നത വ്യക്തികള്‍ക്കെതിരെ സമുദായ ശത്രുക്കളടക്കമുള്ളവര്‍ക്ക് വടി കൊടുക്കുന്ന തരത്തില്‍ പൊതു സമൂഹമധ്യത്തില്‍ തെറ്റിധാരണകള്‍ പരത്താന്‍ ശ്രമിച്ചതിനെ ന്യായീകരിക്കാന്‍ കഴിയില്ല. അതോടൊപ്പം മത സ്ഥാപനങ്ങളും വഖ്ഫ് സ്വത്തുക്കളും കൈകാര്യം ചെയ്യുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്തബോധത്തോടെയും ജാഗ്രതയോടെയും കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിഷയത്തില്‍ തീര്‍പ്പാകുന്നത് വരെ ഇരു കൂട്ടരും സംയമനം പാലിക്കണമെന്നും സമുദായത്തില്‍ ഛിദ്രതയും ഭിന്നിപ്പും സ്ഥാപന നടത്തിപ്പുകാരെപ്പറ്റി അവമതിപ്പും സൃഷ്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.


Keywords: Kerala, News,  Samastha on Fake messages

Post a Comment