പളളിക്കര: (my.kasargodvartha.com 08.06.2020) പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തിന് തെക്ക് വശം റോഡില്‍ മഴക്കാലമായാല്‍ ചെളിക്കുളമാകുകയാണ് പതിവ്. റോഡിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആര്‍.ആര്‍.എം.ജി.യു.പി.സ്‌കൂളിലേയ്ക്ക് വരുന്ന പിഞ്ചു കുട്ടികള്‍ക്കും, ക്ഷേത്രത്തിലേയ്ക്ക് വരുന്ന ഭക്തജനങ്ങള്‍ക്കും ഇതുവഴി നടന്നു പോകാന്‍ വളരെയധികം പ്രയാസപ്പെടുകയായിരുന്നു. 2010 - 15 വര്‍ഷത്തെ ഭരണ സമിതിക്ക് നാട്ടുകാര്‍ നിരവധി തവണ ഡ്രൈനേജ് അല്ലെങ്കില്‍ ഓവുചാല്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കുകയും ഒടുവില്‍ ഗ്രാമസഭ യോഗത്തില്‍ അംഗീകാരം നല്‍കുകയുമുണ്ടായി.
എന്നാല്‍ കഴിഞ്ഞ ഭരണ സമിതിയും, ഇപ്പോള്‍ കാലാവധി കഴിയാറായ ഭരണ സമിതിയും ഗ്രാമ പഞ്ചായത്തിന് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ പറ്റുന്ന പദ്ധതിയായിട്ടു പോലും ഫണ്ട് വകയിരുത്തിയില്ല. രണ്ട് തവണയും പളളിക്കര പഞ്ചായത്ത് ഭരണസമിതിയിലെ വൈസ് പ്രസിഡണ്ട് സ്ഥാനം ഈ 15-ാം വാര്‍ഡിലെ (തെക്കുപുറം) അംഗങ്ങളാണ് വഹിക്കുന്നത് എന്ന പ്രത്യേകത ഉണ്ടായിട്ടുപോലും ആവശ്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പൂച്ചക്കാട് മേഖല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രമദാനത്തിലൂടെ പ്രതിഷേധ ഓവുചാല്‍ നിര്‍മ്മിച്ചത്. നശീകരണ പ്രവര്‍ത്തനത്തിന് പകരം ക്രിയാത്മകമായ പ്രവര്‍ത്തനം നടത്തിയതിലൂടെ നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി. റോഡില്‍ നിന്നും മൂന്നു സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ചിത്താരി പുഴയിലേക്ക് ഒഴുകി പോകുന്ന തരത്തിലാണ് ഓവുചാല്‍ നിര്‍മ്മിച്ചത്. പൂര്‍ത്തീകരിക്കാന്‍ മൂന്ന് ദിവസമെടുത്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. എം.ബലറാം നമ്പ്യാര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. ഡി.സി.സി. നിര്‍വ്വാഹക സമിതിയംഗം സത്യന്‍ പൂച്ചക്കാട്, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് നിയോജക മണ്ഡലം ട്രഷറര്‍ കെ.എസ് മുഹാജിര്‍, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട് സി.എച്ച് രാഘവന്‍, പി കുഞ്ഞിരാമന്‍ മണിയാണി, എം വി രവീന്ദ്രന്‍, പി.നാരായണന്‍ മൊട്ടംചിറ എന്നിവര്‍ ്രേനതൃത്വം നല്‍കി.

Keywords: Kerala, News, Poochakkad Congress activists make protests