Join Whatsapp Group. Join now!

ധീരത കാണിച്ച പോലീസ് ഓഫീസര്‍മാര്‍ക്ക് അനുമോദനം

പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്ന 19കാരനെ രക്ഷപ്പെടുത്തിയ മേല്‍പറമ്പ് പോലീസ് സ്റ്റേഷനലിലെ സിവില്‍ പോലീസ് ഓഫീസറായ രജ്ഞിത്ത് കുമാറിന് അനുമോദനം നല്‍കി Kerala, News, Police officers those rescued youth from accident felicitated
കുളത്തില്‍ മുങ്ങിത്താണ യുവാവിനെ രക്ഷിച്ച പോലീസ് ഓഫീസര്‍മാര്‍ക്ക് ജിംഖാന മേല്‍പറമ്പിന്റെ അനുമോദനം

മേല്‍പ്പറമ്പ്: (my.kasargodvartha.com 28.06.2020) പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്ന 19കാരനെ രക്ഷപ്പെടുത്തിയ മേല്‍പറമ്പ് പോലീസ് സ്റ്റേഷനലിലെ സിവില്‍ പോലീസ് ഓഫീസറായ രജ്ഞിത്ത് കുമാറിന് അനുമോദനം നല്‍കി. മേല്‍പറമ്പ് പോലീസ് സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ രഞ്ജിത് കുമാറിന് സ്‌നേഹോപഹാരവും കൈമാറി. മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ സി ഐ ബെന്നി ലാല്‍ ഷാള്‍ അണിയിച്ചു. ഹനീഫ് മറവയല്‍ ക്യാഷ് അവാര്‍ഡ് കൈമാറി.

സാമൂഹ്യ പ്രവര്‍ത്തകരായ കെ എസ് സാലി കീഴൂര്‍, ബി കെ മുഹമ്മദ് ഷാ, മുഹമ്മദ് ഹനീഫ് എം എച്ച്, റിസ്വാന്‍ ജിംഖാന മേല്‍പറമ്പ് ഭാരവാഹികളായ സിയാബ് കൈനോത്ത്, ബഷീര്‍ മറവയാല്‍, ഹസീബ് കൈനോത്ത്, സലാം കൈനോത്ത്, നാരായണന്‍, ഹസ്സന്‍കുട്ടി മെമ്പര്‍മാരായ ഷാഫി വള്ളിയോട്, ഫൈസല്‍ പള്ളിപ്പുറം എന്നിവര്‍ സംബന്ധിച്ചു.

വ്യാഴാഴ്ച ചെമ്മനാട് പാലിച്ചിയടുക്കം നെച്ചിപ്പടുപ്പിലെ പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താണ ചേരൂരിലെ അഹമ്മദിന്റെ മകന്‍ മുഹമ്മദ് ഫിറോസിനെ (19)യാണ് രക്ഷപ്പെടുത്തിയത്.

പോലീസ് ഉദ്യോഗസ്ഥരെ പി ബി ചാരിറ്റബിള്‍ ട്രസ്റ്റ് ആദരിച്ചു

ചെമ്മനാട്: ചെമ്മനാട് പഞ്ചായത്തിലെ കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്ന 19കാരനെ രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥരെ പി ബി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി ബി അഹ് മദ് ആദരിച്ചു. റിട്ടയേര്‍ഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശശി കുമാര്‍, മേല്‍പറമ്പ് സബ് ഇന്‍സ്പെക്ടര്‍ പദ്മനാഭന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃപേഷ്, രഞ്ജിത്ത്, നിസാം അപ്‌സര, ആരിഫ് നെക്കര സംബന്ധിച്ചു.




Keywords: Kerala, News, Police officers those rescued youth from accident felicitated

Post a Comment