Join Whatsapp Group. Join now!

ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍: കുമ്പള പോലീസും, മൊഗ്രാല്‍ ദേശീയവേദിയും ബോധവത്കരണത്തിന് ലഘുലേഖ ഇറക്കും

18 വയസിന് താഴെയുള്ള കുട്ടികള്‍ ലൈസന്‍സില്ലാതെ വണ്ടി ഓടിക്കുകയും, അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ കുമ്പള പോലീസും മൊഗ്രാല്‍ ദേശീയവേദിയും ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും Kerala, News, Mogral Deshiya Vedi decided to aware about Accidents
മൊഗ്രാല്‍: (my.kasargodvartha.com 20.06.2020)  18 വയസിന് താഴെയുള്ള കുട്ടികള്‍ ലൈസന്‍സില്ലാതെ വണ്ടി ഓടിക്കുകയും, അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ കുമ്പള പോലീസും മൊഗ്രാല്‍ ദേശീയവേദിയും ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കുമ്പള പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ് പി, സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്‌കുമാര്‍ എ എന്നിവരുമായി ഈ വിഷയത്തില്‍ ദേശീയവേദി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ലഘുലേഖ പുറത്തിറക്കും. വീടുകള്‍ കയറിയുള്ള ബോധവല്‍ക്കരണം നടത്തും. മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ നേതൃത്വം നല്‍കും. പോലീസ് ഉദ്യോഗസ്ഥരും സംബന്ധിക്കും. രക്ഷിതാക്കളെയും, കുട്ടികളെയും ബോധവല്‍ക്കരിക്കുകയും ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിലെ നിയമപരമായ നടപടികളും, പിഴയും ശിക്ഷയും കുട്ടികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ ടൗണ്‍, പെര്‍വാഡ് എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. മൊഗ്രാലില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും.

ദേശീയവേദി പ്രഡിഡന്റ് മുഹമ്മദ് അബ്കോ, വൈസ് പ്രസിഡണ്ട് എം എം റഹ് മാന്‍, ജനറല്‍ സെക്രട്ടറി എം എ മൂസ, ജോ. സെക്രട്ടറി മുഹമ്മദ് ടൈല്‍സ്, ട്രഷറര്‍ വിജയകുമാര്‍, എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് സ്മാര്‍ട്ട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Kerala, News, Mogral Deshiya Vedi decided to aware about Accidents



Keywords: Kerala, News, Mogral Deshiya Vedi decided to aware about Accidents
 

Post a Comment