കുണ്ടംകുഴി: (my.kasargodvartha.com 18.06.2020) ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്നായി മരുതടുക്കം അംഗന്‍വാടിയിലേക്ക് ജി എച്ച് എസ് എസ് കുണ്ടംകുഴി എസ്പിസി യൂണിറ്റ് ടി വി നല്‍കി. എസ്പിസി ജില്ലാ നോഡല്‍ ഓഫീസറും നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയുമായ അസൈനാര്‍ വാര്‍ഡ് മെമ്പര്‍ രോഹിണിക്ക് ടി വി കൈമാറി.
പി ടി എ പ്രസിഡണ്ട് സുരേഷ് പായം അധ്യക്ഷത വഹിച്ചു. എച്ച് എം ഇന്‍ ചാര്‍ജ് പി ഹാഷിം കെ മുരളീധരന്‍, എസ്പിസി എഡിഎന്‍ഒ കെ ശ്രീധരന്‍, കെ വാസന്തി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സിപിഒ കെ അശോകന്‍ സ്വാഗതവും ബി എം സുരേഷ് നന്ദിയും പറഞ്ഞു. ഇതുവരെ കാസര്‍ക്കോട് എസ്പിസിയുടെ കീഴില്‍ 53ഓളം ടി വി യാണ് പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി നല്‍കിയത്.

Keywords: Kerala, News, TV, Online, Classes, SPC, Kundamkuzhi SPC offers TV to needed students.