Join Whatsapp Group. Join now!

കെ.പി സജിത് ലാല്‍ രക്തസാക്ഷി ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു

കെ എസ് യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിയ ഇന്ദിരാ ഭവനില്‍ കെ പി സജിത് ലാല്‍ രക്തസാക്ഷി ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു Kerala, News, KP Sajith lal remembrance conducted
കാസര്‍കോട്: (my.kasargodvartha.com 28.06.2020) കെ എസ് യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിയ ഇന്ദിരാ ഭവനില്‍ കെ പി സജിത് ലാല്‍ രക്തസാക്ഷി ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു. അനുസ്മരണ യോഗം ഡിസിസി ജനറല്‍ സെക്രട്ടറി ധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡന്റ് ടി.രാമകൃഷ്ണന്‍, സി.കെ അരവിന്ദന്‍, യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി കാര്‍ത്തികേയന്‍ പെരിയ, യൂത്ത് കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് പ്രസിഡന്റ് അനൂപ് കല്ല്യോട്ട്, ജനാര്‍ദ്ദനന്‍ കല്ല്യോട്ട്, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് നിഖില്‍ ചിറക്കല്‍, ജില്ലാ സെക്രട്ടറിമാരായ മാര്‍ട്ടിന്‍ എബ്രഹാം, ഹര്‍ഷിക് ഭട്ട്, അഭിജിത് കെ, ശ്രീജിത്ത് കോടോത്ത്, റാഷിദ് പള്ളിക്കര, സുഭാഷ് പെരിയ തുടങ്ങിയവര്‍ സംസാരിച്ചു.
Kerala, News, KP Sajith lal remembrance conducted

കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ പി സജിത്ലാല്‍ രക്തസാക്ഷി ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കെ എസ് യു കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാന്തോപ്പ് മൈതാനത്ത് കെ പി സജിത് ലാല്‍ രക്തസാക്ഷി ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു. അനുസ്മരണ യോഗം കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് അഭിജിത്തിന്റെ അധ്യക്ഷതയില്‍  കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് നിഖില്‍ ചിറക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹര്‍ഷിക് ഭട്ട്, ശ്രീജിത്ത് കോടോത്ത്, ശ്രീപ്രസാദ് ഇരിയ, റാഷിദ് പള്ളിക്കര തുടങ്ങിയവര്‍ സംസാരിച്ചു.
Kerala, News, KP Sajith lal remembrance conducted


Keywords: Kerala, News, KP Sajith lal remembrance conducted

Post a Comment