Join Whatsapp Group. Join now!

പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഉദുമ പഞ്ചായത്ത് കെഎംസിസിയുടെ സൗജന്യ ടിക്കറ്റ്

സംസ്ഥാന ജില്ലാ മണ്ഡലം കമ്മിറ്റികള്‍ ഒരുക്കിയ ചാര്‍ട്ടേര്‍ഡ് ചെയ്ത വിമാനത്തില്‍ ഉദുമ പഞ്ചായത്ത് കെഎംസിസിയുടെ സൗജന്യ ടിക്കറ്റ്. കോവിഡ് 19 മൂലം ദുബൈയില്‍ ജോലിയും ശമ്പളവുമില്ലാതെ പ്രയാസമനുഭവിക്കുന്ന ഉദുമ പഞ്ചായത്ത് പരിധിയില്‍ പെട്ട 15 പേര്‍ക്കാണ് സൗജന്യ ടിക്കറ്റ് നല്‍കിയത്. Dubai, KMCC, Covid 19, Ticket, Panchayat, KMCC gives free ticket for needed expatriates
ദുബൈ: (www.my.kasargodvartha.com 21/06/2020)  സംസ്ഥാന ജില്ലാ മണ്ഡലം കമ്മിറ്റികള്‍ ഒരുക്കിയ ചാര്‍ട്ടേര്‍ഡ് ചെയ്ത വിമാനത്തില്‍ ഉദുമ പഞ്ചായത്ത് കെഎംസിസിയുടെ സൗജന്യ ടിക്കറ്റ്. കോവിഡ് 19 മൂലം ദുബൈയില്‍ ജോലിയും ശമ്പളവുമില്ലാതെ പ്രയാസമനുഭവിക്കുന്ന ഉദുമ പഞ്ചായത്ത് പരിധിയില്‍ പെട്ട 15 പേര്‍ക്കാണ് സൗജന്യ ടിക്കറ്റ് നല്‍കിയത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ നാലാംവാതുക്കലിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് റഫീഖ് മാങ്ങാട് അദ്യക്ഷത വഹിച്ചു. യുഎഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി നിസ്സാര്‍ തളങ്കര സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, റാഫി പള്ളിപ്പുറം, ശബീര്‍ കീഴൂര്‍, സി എ ബഷീര്‍, ശംസീര്‍ അടൂര്‍, നിസ്സാര്‍ മാങ്ങാട്, ഹാഷിം മഠം, റഊഫ് കെ ജി എന്‍, മുനീര്‍ പള്ളിപ്പുറം, ആരിഫ് ചെരുമ്പ, അസ്‌ലം കോട്ടപ്പാറ, ഷാനവാസ് പടിഞ്ഞാര്‍, ജംഷീദ് കോട്ടിക്കുളം, സലാം പാക്യര അബ്ദുല്ല മുല്ലച്ചേരി, ശബീര്‍ പടിഞ്ഞാര്‍, ജാവീദ് നാലാംവാതുക്കല്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords: Dubai, KMCC, Covid 19, Ticket, Panchayat, KMCC gives free ticket for needed expatriates

Post a Comment