Join Whatsapp Group. Join now!

ജി. എച്ച്. എസ്. എസ്. പട്‌ളയുടെ ഓണ്‍ലൈന്‍ ക്ലാസ്സ്, അഭിമാന നിമിഷങ്ങള്‍!

കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാവുക എന്നത് കാലത്തിന്റെ നിയോഗമാണ്, കലാതിവര്‍ത്തിയായി അനസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്ന മനുഷ്യന്റെ ത്യാഗോജ്ജ്വല പ്രവര്‍ത്തന പരിണിത സിദ്ധിയാണ് നാം ഇന്നനുഭവിക്കുന്ന വിവരസാങ്കേതിക വിദ്യയും, ഹൈ-ടെക് സൌകര്യങ്ങളും Kerala, Article, G.H.S.S Patla online class and the proud moments
അസീസ് പട്‌ള


(my.kasargodvartha.com 18.06.2020) കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാവുക എന്നത് കാലത്തിന്റെ നിയോഗമാണ്, കലാതിവര്‍ത്തിയായി അനസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്ന മനുഷ്യന്റെ ത്യാഗോജ്ജ്വല പ്രവര്‍ത്തന പരിണിത സിദ്ധിയാണ് നാം ഇന്നനുഭവിക്കുന്ന വിവരസാങ്കേതിക വിദ്യയും, ഹൈ-ടെക് സൌകര്യങ്ങളും.

പട്‌ളയിലെ വിവിധ സന്നദ്ധ സംഘടനാ സഹകരണത്തോടെ, പട്‌ള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം   കഴിഞ്ഞ പതിനാറാം തീയ്യതി രാവിലെ യുനൈറ്റഡ് പട്‌ള ക്ലബ്  ഓഫീസില്‍  (ഓണ്‍ലൈന്‍ ക്ലാസ്സ് സംഘടിപ്പിക്കുവാന്‍ ക്ലബ്ബ് വിട്ട് നല്‍കി യുണൈറ്റഡ് പട്‌ള ഫൂട്‌ബോള്‍ കള്ബ്ബിനെ അഭിനന്ദിക്കാനും കൂടി ഈവസരം വിനിയോഗിക്കുന്നു.)  ഹെഡ്മാസ്റ്റര്‍ പീ. ആര്‍.  പ്രദീപ് മാസ്റ്റര്‍ നിര്‍വ്വഹിച്ച വിവരം വിവിധ അച്ചടി മാധ്യമങ്ങളില്‍ക്കൂടി സസന്തോഷം നമ്മള്‍ വായിച്ചറിഞ്ഞു.



പട്‌ളയുടെ പൂര്‍വ്വകാല ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ത്തെന്നെ വ്യക്തിഗത, സന്നദ്ധസംഘടനകള്‍വഴി ഒരുപാട് പൊതുജനോപകാരമായ കര്‍മ്മ പദ്ധതികള്‍ നടപ്പില്‍വരുത്തി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട് എന്ന വസ്തുത നിസ്സംശയം  വായിച്ചെടുക്കാം., അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്  കഴിഞ്ഞ മാസം ഏകദിന ശുചിത്വ കാമ്പയിനിലൂടെ ആരോഗ്യ പ്രവര്‍ത്തകര്‍ വരെ  മുക്തഖണ്ഡം പ്രശംസിച്ച  'പട്ളയെ  മാലിന്യ മുക്തമാക്കാം, നാട് രോഗവിമുക്തമാക്കാം'   എന്ന ശുചിത്വ യജ്ഞ ശ്രമദാനം.


തങ്ങളുടെ മക്കള്‍ക്കു ഓണ്‍ലൈന്‍ പഠനസൌകര്യം ലഭ്യമാക്കാന്‍  സാമ്പത്തീക പരാധീനതയില്‍ മനം നൊന്ത് നിരാശരാകുന്ന മാതാപിതാക്കള്‍, അവരുടെ നിസ്സഹായതയുടെ  മുമ്പില്‍  ആര്‍ക്കും ഭാരമാവാതെ നെയ്തുകൂട്ടിയ സ്വപ്നങ്ങളും, നിറം പിടിപ്പിച്ച ഭാവനകളത്രയും ഈ ലോകം നമുക്കുള്ളതല്ല എന്ന അരക്ഷിതാവസ്ഥയുടെ ആഴക്കടലില്‍ ചവിട്ടിത്താഴ്ത്തിക്കൊണ്ട് മരണത്തിലേക്ക് നടന്നു നീങ്ങിയ ഭാവി വരദാനമായ വിദ്യാര്‍ഥികളുടെ വിയോഗം  മനസ്സാക്ഷിയുള്ള ഏതൊരുത്തന്റെയും  കാരളയിക്കുന്നതാണു.


ഇത്തരം ദുര്‍ഗ്ഗതിയുടെ ആശങ്കയില്‍ ഓണ്‍ ലൈന്‍ പഠന- പ്ലാറ്റ്‌ഫോമും, ഭൗതിക സാഹചര്യം ഒരുക്കുവാനുള്ള   പി. ടി. എ. യുടെ അലിവും ദീര്‍ഘവീക്ഷണവുമുള്ള അഭ്യര്‍ഥന പട്‌ളയിലെ സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും, ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് ക്ലബ്ബുകളും ശിരസ്സാവാഹിക്കുകയാണുണ്ടായത്,  പട്‌ള ജി.എച്ച്. എസ്. എസ് പ്രിന്‍സിപ്പല്‍  പി.സി. തോമസ്, ഹെഡ്മാസ്റ്റര്‍ പീ. ആര്‍.  പ്രദീപ്  എന്നിവര്‍ തുടര്‍ച്ചയായി വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായി  പ്രാവര്‍ത്തീകമാക്കുന്ന മുന്നേറ്റത്തില്‍ വ്യക്തികളെയും സംഘടനകളെയും  അഭിനന്ദിച്ചു.

Kerala, Article, G.H.S.S Patla online class and the proud moments

സ്വിച്ച് ഓണ്‍ കര്‍മ്മത്തില്‍ പട്‌ളയുടെ പുരോഗതിയില്‍ തങ്ങളുടേതായ കയ്യൊപ്പ് ചാര്‍ത്തിയ,  നാനാ തുറകളിലുള്ള രാഷ്ട്രീയ, സാമൂഹ്യ,സാംസ്‌കാരിക, സന്നദ്ധ സംഘടനയുടെ പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. വാര്‍ഡ് മെമ്പര്‍ എം.എ. മജീദ്, പി ടി എ പ്രസിഡന്റ് എച്ച്. കെ അബ്ദുറഹിമാന്‍, എസ്. എം.സി ചെയര്‍മാന്‍ സി. എച്ച്. അബൂബക്കര്‍,    വികസന കമ്മറ്റി ചെയര്‍മാന്‍ സൈദ് കെ.എം., ക്ലബ് - സന്നദ്ധ സംഘടനാ പ്രതിനിധികളായ അസ്ലം പട്‌ള (കണക്ടിംഗ് പട്‌ള),  സമീര്‍ പട്‌ള (യുനൈറ്റഡ് പട്‌ള), ഇഖ്ബാല്‍ പട്‌ള (സ്റ്റാര്‍ ക്ലബ്), സലീം പട്‌ള (പട്‌ല യൂത്ത് ഫോറം), എം. ടി. മുസ്തഫ ( സംഘം ക്ലബ്)  , യുനൈറ്റഡ് പട്‌ള പ്രസിഡന്റ് ഇല്യാസ് അധ്യക്ഷതയില്‍ അസ്ലം മാവിലെ സ്വാഗതവും, കോര്‍ഡിനേഷന്‍ ഇന്‍ ചാര്‍ജ് പി ടി ഉഷ ടീച്ചര്‍ നന്ദിയും പറഞ്ഞു.





Keywords: Kerala, Article, G.H.S.S Patla online class and the proud moments
  < !- START disable copy paste -->

Post a Comment