Join Whatsapp Group. Join now!

ഫാത്വിമ ഷൈഖയെ സീ വ്യൂ സ്ട്രീറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ അനുമോദിച്ചു

കാസര്‍കോട് ജില്ലാ ഇസ്ലാമിക് ഓണ്‍ലൈന്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് സ്പീച്ചില്‍ ഒന്നാം സമ്മാനം ഫാത്തിമ ഷൈഖയെ സീ വ്യൂ സ്ട്രീറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ അനുമോദിച്ചു Kerala, News, Fathima Shaikha felicitated
കാസര്‍കോട്: (my.kasargodvartha.com 17.06.2020) കാസര്‍കോട് ജില്ലാ ഇസ്ലാമിക് ഓണ്‍ലൈന്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് സ്പീച്ചില്‍ ഒന്നാം സമ്മാനം ഫാത്തിമ ഷൈഖയെ സീ വ്യൂ സ്ട്രീറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ അനുമോദിച്ചു. സീ വ്യൂ സ്ട്രീറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി അജീര്‍ അര്‍മാന്‍ അസോസിയേഷന്റെ സനോഹോപഹാരം നല്‍കി.

സലാം കുന്നില്‍ സ്വഗതം പറഞ്ഞു. കെ.എം.ഹാരിസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ റിയാസ് കെ ബി, നസീര്‍ എന്‍ എ, നവാസ് കെ.ടി, അസ്ലം മില്‍മ, അസു സി.എ, ഷാന്‍ഫര്‍ കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Kerala, News, Fathima Shaikha felicitated

കഴിഞ്ഞ സംസ്ഥാന സ്‌ക്കൂള്‍ കലോല്‍ത്സവത്തില്‍ ഇംഗ്ലീഷ് റെസിറ്റേഷനില്‍ എ ഗ്രേഡോട് കൂടി കാസര്‍കോട് ജില്ലയുടെ അഭിമാനമായി മാറിയിരുന്നു ഫാത്വിമ ഷൈഖ. കഴിഞ്ഞ വര്‍ഷത്തെ സമസ്ത പൊതു പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയുമാണ്. ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അസ്സു സി എ- നൂര്‍ജഹാന്‍ മാസ്റ്റര്‍ ദമ്പതികളുടെ ഇളയ മകളാണ് ഫാത്തിമ ഷൈഖ.

Keywords: Kerala, News, Fathima Shaikha felicitated

Post a Comment