Join Whatsapp Group. Join now!

എമര്‍ജന്‍സി ട്രാവല്‍ പാസ്; എ ഡി എമ്മിന്റെ മനുഷ്യത്വ രഹിതമായ സമീപനത്തിനെതിരെ എം പിക്ക് നിവേദനം

എമര്‍ജന്‍സി ട്രാവല്‍ പാസിന് ഡിഎംഒ അനുമതികൊടുത്തപ്പോള്‍ എ ഡി എം രണ്ടു തവണ നിരാകരിച്ചതായുള്ള പരാതിയുമായി കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന് യുവാവ് നിവേദനം നല്‍കി Kerala, News, Emergency travel pass denied by ADM; memorandum submitted to MP
കാഞ്ഞങ്ങാട്: (my.kasargodvartha.com 12.06.2020) എമര്‍ജന്‍സി ട്രാവല്‍ പാസിന് ഡിഎംഒ അനുമതികൊടുത്തപ്പോള്‍ എ ഡി എം രണ്ടു തവണ നിരാകരിച്ചതായുള്ള പരാതിയുമായി കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന് യുവാവ് നിവേദനം നല്‍കി. എട്ടു വർഷമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ബോണ്‍ ട്യൂമര്‍ ചികിത്സാ തേടുന്ന മാതാവിന് വേണ്ടി അടിയന്തര ആവശ്യത്തിനായി ഡോക്ടറുടെ നിര്‍ദേശപ്രകാരം
എം ആര്‍ ഐ സ്‌കാനിങ് റിപ്പോര്‍ട്ടും ഡോക്ടറുടെ കുറിപ്പടക്കം മംഗലൂരുവിലെ ആശുപത്രിയിലേക്ക് യാത്രചെയ്യാന്‍ മൊഗ്രാല്‍ പുത്തൂരിലെ മുഹമ്മദ് റിയാസ് അപേക്ഷിച്ച പാസാണ് യാതൊരു കാരണവും കൂടാതെ എം ഡി എം നിരാകരിച്ചതെന്നാണ് പരാതി.
 Kerala, News, Emergency travel pass denied by ADM; memorandum submitted to MP

രണ്ട് തവണ അപേക്ഷിച്ച പാസിന് രണ്ട് തവണയും മെഡിക്കല്‍ പേപ്പര്‍ പരിശോധിച്ച ഡിഎംഒ യാത്രയ്ക്ക് അനുമതി നല്‍കിയപ്പോഴാണ്
കാസര്‍കോട് എ ഡി എം മനുഷ്യത്വ രഹിതമായ നിലപാട് സ്വീകരിച്ചതെന്ന് യുവാവ് പറയുന്നു. ഇനിയും പാസ് ലഭിക്കാത്തത് കൊണ്ട് മാതാവ് ഉമ്മാലിമ്മയ്ക്ക് മതിയായ ചികിത്സ നല്‍കാന്‍ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മുഹമ്മദ് റിയാസ്, സാമൂഹിക പ്രവര്‍ത്തകരായ ഫൈസല്‍ അറഫ, ഹക്കീം പ്രിന്‍സ്, ജാബിര്‍ കുന്നില്‍ എന്നിവര്‍ക്കൊപ്പം എം പിയുടെ കാഞ്ഞങ്ങാടുള്ള വീട്ടിലെത്തി നിവേദനം നല്‍കിയത്.



Keywords: Kerala, News, Emergency travel pass denied by ADM; memorandum submitted to MP

Post a Comment