Join Whatsapp Group. Join now!

നേട്ടത്തിന്റെ നിറവില്‍ രുധിര സേന

ലോക രക്തദാന ദിനത്തോടനുബന്ധിച്ച് രക്തദാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും ആദരിക്കുന്നതിന് കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്ക് സംഘടിപ്പിച്ച Kerala, News, Award, Award for Rudhira Sena
കാസര്‍കോട്: (my.kasargodvartha.com 17.06.2020) ലോക രക്തദാന ദിനത്തോടനുബന്ധിച്ച് രക്തദാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും ആദരിക്കുന്നതിന് കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്ക് സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ഈ വര്‍ഷത്തെ രക്തദാന ജീവകാരുണ്യ രംഗത്തെ മികച്ച സേവനത്തിനുള്ള അവാര്‍ഡ് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ രാജറമില്‍ നിന്നും രുധിര സേന പ്രസിണ്ടന്റ് രാജീവന്‍ കെ വി പി, സെക്രട്ടറി ഹബീബ് റഹ് മാന്‍ ചെമ്മനാട്, ത്വയ്യിബ് തളങ്കര തുടങ്ങിയവര്‍ എറ്റുവാങ്ങി. ഇതടക്കം അഞ്ച് അവാര്‍ഡുകളാണ് രുധിരസേനക്ക് ഇതുവരെ ലഭിച്ചത്.

രക്തദാന രംഗത്തെ മികച്ച സേവനത്തിന് സംഘടന ജനറല്‍ സെക്രട്ടറി സജിനി ഷെറിക്ക്, ഈ വര്‍ഷം നാലു തവണ രക്തദാനം നടത്തിയതിന് മെമ്പര്‍ മനാസ് എം എ ചെമ്മനാട്, 70 തവണ രക്തദാനം നടത്തിയതിന് രതീഷ് മാഷ്, ആദ്യമായി രക്തദാന രംഗത്തേക്ക് കടന്നു വന്നവരില്‍ അബ്ദുല്‍ ഖാദര്‍, മിഹ് ഷാന്‍ എന്നിവരെ അനുമോദിച്ചു.
 Kerala, News, Award, Award for Rudhira Sena

കാസര്‍കേട്ടെ ജനങ്ങളുടെ നിര്‍ലോഭമായ പിന്തുണയാണ് ഈ നേട്ടം കരസ്ഥമാക്കാന്‍ സംഘടനെ സഹായിച്ചതെന്നും അതിന് രക്തദാധാക്കളെ മുക്തകണ്ടം പ്രശംസിക്കുകയാണെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

Keywords: Kerala, News, Award, Award for Rudhira Sena

Post a Comment