Join Whatsapp Group. Join now!

അബൂബക്കര്‍ ഫൈസി തുരുത്തി നിര്യാതനായി

പ്രമുഖ ഇസ്ലാം മതപണ്ഡിതൻ അബൂബക്കര്‍ ഫൈസി (59) തുരുത്തി നിര്യാത Kerala, Obituary, News, Aboobacker Faizi Thuruthi passed away.
അണങ്കൂർ: (my.kasargodvartha.com 04.06.2020) പ്രമുഖ ഇസ്ലാം മതപണ്ഡിതൻ അബൂബക്കര്‍ ഫൈസി (59) തുരുത്തി നിര്യാതനായി. കുറച്ച് നാളായി അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തുരുത്തി ജുമാ മസ്ജിദിൽ  ദര്‍സ് വിദ്യാഭ്യാസവും പിന്നീട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ കീഴിലും മത പഠനം നടത്തി. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജില്‍ നിന്നാണ് ഫൈസി ബിരുദം നേടിയത്. ഒമ്പത് വര്‍ഷത്തോളം കോട്ടൂര്‍ ജുമാ മസ്ജിദില്‍ ഖത്തീബായും പിന്നീട് ബദിയടുക്ക പിലാങ്കട്ടയില്‍ ഖത്തീബായും ജോലി ചെയ്തിട്ടുണ്ട്. പരേതനായ ബി എസ് മുഹമ്മദിന്റെയും കുഞ്ഞാമിനയുടെയും മകനാണ്.


ഭാര്യ; ഷരീഫ. മക്കള്‍; അഷ്റഫ് (ഖത്തര്‍), അബ്ദുല്ല, അബ്ദുർ റഹ്മാന്‍, ആയിഷ, ആഷിഫ. മരുമക്കള്‍;  നാസിയ, റിയാസ് കുന്നില്‍, അബ്ദുർ റഹ്മാന്‍ കോട്ടിക്കുളം. സഹോദരങ്ങള്‍; അബ്ദുല്ല ഹാജി, സുലൈമാന്‍ (അബുദാബി), സൈനുദീന്‍, ഷംസുദ്ദീന്‍, ഫാത്തിമ, ഖൈറുന്നിസ.

മൃതദേഹം തുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, Obituary, News, Aboobacker Faizi Thuruthi passed away.

Post a Comment