Join Whatsapp Group. Join now!

80 കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് മാതൃകയായി എസ് വൈ എസ് സാന്ത്വനം

ലോക്ക് ഡൗണ്‍ മൂലം കഷ്ടതയനുഭവിക്കുന്ന പുരുഷങ്കോടിയിലെ 80 കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് എസ് വൈ എസ് സാന്ത്വനം മാതൃകയായി Kerala, News, SYS distributed food kits
മഞ്ചേശ്വരം: (my.kasargodvartha.com 01.05.2020) ലോക്ക് ഡൗണ്‍ മൂലം കഷ്ടതയനുഭവിക്കുന്ന പുരുഷങ്കോടിയിലെ 80 കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് എസ് വൈ എസ് സാന്ത്വനം മാതൃകയായി. ഇഫ്താറിനുള്ള മുഴുവന്‍ ഭക്ഷ്യവസ്തുക്കളും മറ്റുമാണ് എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത്, എസ് എസ് എഫ് പ്രവര്‍ത്തകര്‍ വീടുകളിലേക്ക് എത്തിച്ചത്.

കോവിഡ് കാലത്ത് വീട്ടുമുറ്റത്തേക്ക് അരിയും മറ്റു ധാന്യങ്ങളുമടക്കം എത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു. മഞ്ചേശ്വരം സോണിലെ 47 യൂണിറ്റുകളിലായി 2000 ലേറെ പാവങ്ങള്‍ക്ക് 1000 രൂപയുടെ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തുവരുന്നു.
 Kerala, News, SYS distributed food kits

കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് ഹമീദ് സഖാഫി പ്രാര്‍ത്ഥന നടത്തി. വൊര്‍ക്കാടി സര്‍ക്കിള്‍ സെക്രട്ടറി ഫാറൂഖ് പുരുഷങ്കോടി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് പാടി, സിദ്ദീഖ് പുരുഷങ്കോടി, ഖലീല്‍ പാടി, ഖാലിദ് പി പി എച്ച്, മുഹമ്മദ് ഹാജി, നൗഫല്‍, സമീര്‍, ഖാലിദ്, അമീര്‍, റസാഖ് പ്രസംഗിച്ചു.

Keywords: Kerala, News, SYS distributed food kits

Post a Comment