Join Whatsapp Group. Join now!

പുത്തിഗെ കന്തലിലെ മുഹമ്മദ് മാഹിന്‍ നിര്യാതനായി

നീണ്ട മൂന്നര പതിറ്റാണ്ടിലേറെക്കാലം കന്തല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ News, Kerala, Obituary
പുത്തിഗെ: (my.kasargodvartha.com 17.05.2020) നീണ്ട മൂന്നര പതിറ്റാണ്ടിലേറെക്കാലം കന്തല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബര്‍ വെട്ടിക്കൊടുത്തിരുന്ന കര്‍ഷകതൊഴിലാളി കന്തലിലെ മുഹമ്മദ് മാഹിന്‍ (68) നിര്യാതനായി. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്നു ശനിയാഴ്ച വൈകിട്ട് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരള മുസ്ലിം ജമാഅത്ത് അംഗം കൂടിയായിരുന്നു അദ്ദേഹം.

ഭാര്യമാര്‍: നഫീസ, പരേതയായ ഹലീമ. മക്കള്‍: മുഹമ്മദ് അലി, ഖദീജ, അബ്ദുല്‍ അസീസ്, സുഹ്‌റ, ആയിഷ, നിസ, ശംസിയ്യ, ഹന്നത്, അബ്ദുര്‍ റഹ് മാന്‍. ജാമാതാക്കള്‍: മിസ്രിയ്യ, അബ്ദുല്‍ മജീദ്, താസിറ, മുഹമ്മദ് ഹനീഫ്, സിദ്ദീഖ്, ബഷീര്‍, മൊയ്ദീന്‍, സിദ്ദിഖ്.

ഖബറടക്കം കന്തല്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടന്നു. മരണത്തില്‍ സുന്നി സംഘടന ജില്ലാ നേതാക്കളായ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി. എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, സകീര്‍ എം ടി പി തുടങ്ങിയവര്‍ അനുശോചിക്കുകയും മയ്യിത്ത് നിസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

News, Kerala, Obituary, Puthige Mohammed Mahin passes away

Keywords: News, Kerala, Obituary, Puthige Mohammed Mahin passes away

Post a Comment