Join Whatsapp Group. Join now!

മുഴുവന്‍ വീടുകളിലേക്കും പെരുന്നാള്‍ കിറ്റുകള്‍ നല്‍കി 15-ാം വാര്‍ഡ് മുസ്ലിം ലീഗ്

വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും പെരുന്നാള്‍ കിറ്റുകള്‍ നല്‍കി 15-ാം വാര്‍ഡ് ലീഗ് കമ്മിറ്റി Kerala, News, musilm league distributed eid kit
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 23.05.2020) വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും പെരുന്നാള്‍ കിറ്റുകള്‍ നല്‍കി 15-ാം വാര്‍ഡ് ലീഗ് കമ്മിറ്റി. ലോക്ക് ഡൗണില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി മൊഗ്രാല്‍പുത്തൂരിലെ പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി മാതൃകയായിരുന്നു. ഇതിന് പിന്നാലെയാണ് കോഴിയിറച്ചി കിറ്റുകള്‍ പെരുന്നാള്‍ പ്രമാണിച്ച് നല്‍കിയത്.

പാവപ്പെട്ടവരും പണക്കാരും ഒരേ പോലെ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡിലെ 450 വീടുകളിലേക്കും 20 ഇനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ നല്‍കിയിരുന്നു.
കൂടാതെ മരുന്നും ഗ്യാസ് സിലിണ്ടര്‍ എത്തിച്ച് നല്‍കാനും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. രോഗികളെ ചികിത്സക്കായി ആശുപത്രികളിലേക്ക് എത്തിക്കാന്‍ പ്രത്യേക വാഹനസജ്ജീകരണവും ഒരുക്കി.
സി എച്ച് ലൈബ്രറിയുമായി സഹകരിച്ച് പ്രവാസി ഹെല്‍പ് ഡെസ്‌ക്കും ഒരുക്കി നോര്‍ക്ക ധന സഹായത്തിനുള്ള അപേക്ഷകള്‍ അയച്ച് നല്‍കി.

വയോജനങ്ങള്‍ക്ക് ഇളനീരും നിര്‍ധനര്‍ക്ക് കോഴിയിറച്ചി, മത്സ്യം തുടങ്ങിയവയും വിവിധ ഘട്ടങ്ങളിലായി വീടുകളിലെത്തിച്ച് നല്‍കി. റേഷന്‍ കടകളില്‍ നിന്നും മറ്റും വീടുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ പ്രത്യേക യൂത്ത് ലീഗ് വളണ്ടിയര്‍മാര്‍ മുഴുസമയവും പ്രവര്‍ത്തിച്ചു വരുന്നു. നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ക്കുള്ള പരിചരണത്തിനും കോവിഡ് ടെസ്റ്റ് സൗകര്യം ഒരുക്കുന്നതിനും ആരോഗ്യ കേന്ദ്രവുമായി പ്രവര്‍ത്തിച്ചതും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളായിരുന്നു. പെരുന്നാളിന് മുന്നോടിയായിട്ടാണ് പ്രവര്‍ത്തകര്‍ കിറ്റുകള്‍ വീടുകളിലെത്തിച്ചത്.
 Kerala, News, musilm league distributed eid kit

Keywords: Kerala, News, musilm league distributed eid kit

Post a Comment