Join Whatsapp Group. Join now!

45 അനാഥ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി വീണ്ടും മാതൃകയായി മധൂര്‍ സുന്നി സെന്റര്‍

കോവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് നിരന്തരമായി ഭക്ഷണ കിറ്റും മരുന്നുമെത്തിച്ച് മാതൃകയായ മധൂര്‍ സുന്നി സെന്റര്‍ Kerala, News, Madhur sunni centre helped orphaned families
കാസര്‍കോട്: (my.kasargodvartha.com 14.05.2020) കോവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് നിരന്തരമായി ഭക്ഷണ കിറ്റും മരുന്നുമെത്തിച്ച് മാതൃകയായ മധൂര്‍ സുന്നി സെന്റര്‍ മധൂര്‍ സര്‍ക്കിളിലെ 45 അനാഥ കുടുംബളക്ക് ധനസഹായമെത്തിച്ച് വീണ്ടും ആശ്വാസമായി. വിവിധ യൂണിറ്റുകളില്‍ വളരെ കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്കാവശ്യമായ ധനസഹായം എത്തിക്കുകയായിരുന്നു.

പദ്ധതിയുടെ ഉദ്ഘാടനം ചെട്ടുംകുഴി യൂണിറ്റിലെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള സഹായം യൂണിറ്റ് പ്രതിനിധികളെ ഏല്‍പിച്ച് സയ്യിദ് ഹംസ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡന്റ് എ എം മഹ് മൂദ് ഹാജി മുട്ടത്തൊടി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സര്‍ക്കിള്‍ പ്രസിഡന്റ് അലി സഖാഫി ചെട്ടുംകുഴി, സത്താര്‍ പട്‌ള, പി കെ കരീം പയോട്ട, മജീദ് മുട്ടത്തൊടി, അബ്ദുര്‍ റഹ് മാന്‍ ബദര്‍നഗര്‍, ഇബ്രാഹിം പുളിക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Kerala, News, Madhur sunni centre helped orphaned families

സര്‍ക്കിളിലെ വിവിധ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഇതിനകം 400 ലേറെ കിറ്റുകള്‍ നല്‍കി.എസ് വൈ എസ് സംസ്ഥാന സാന്ത്വന ഫണ്ടിലേക്ക് സര്‍ക്കിളിലെ 10 യൂണിറ്റുകളില്‍ നിന്നും 4000 രൂപ വീതം സമാഹരിച്ച് നല്‍കും.

Keywords: Kerala, News, Madhur sunni centre helped orphaned families

Post a Comment