Join Whatsapp Group. Join now!

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി സഹകരിച്ച് 700ല്‍ പരം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് അനന്തപുരി പ്രവാസി കൂട്ടായ്മ

തിരുവനന്തപുരം ജില്ലാക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ Kerala, News
ഷാര്‍ജ: (my.kasargodvartha.com 13.05.2020) തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി സഹകരിച്ച് 700 ല്‍ പരം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി, വൈസ് പ്രസിഡന്റും അനന്തപുരി പ്രവാസി കൂട്ടായ്മയുടെ രക്ഷാധികാരിയുമായ അഡ്വ. വൈ എ റഹിം, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബാബു വര്‍ഗ്ഗീസ്, ഖാന്‍ പാറയില്‍, നസിര്‍, പ്രഭാകരന്‍, പ്രതീഷ് ചിതറ, യൂസുഫ് സഹീര്‍ എന്നിവര്‍ സംബന്ധിച്ചു.

കൂട്ടായ്മയുടെ ഭാരവാഹികളായ തേക്കട നവാസ്, ബിജോയ് ദാസ്, പ്രഭാത് നായര്‍, ബീബൂഷ്, സലിം അംബൂരി, അഡ്വ. സ്മിനു സുരേന്ദ്രന്‍, സൈഫുദീന്‍ പട്ടം അഷ്‌റഫ് എന്നിവര്‍ വിതരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.


Keywords: Kerala, News, kits were distributed

Post a Comment