Join Whatsapp Group. Join now!

ബുദ്ധിമുട്ടുകളില്‍ വീര്‍പ്പ് മുട്ടുമ്പോഴും സാന്ത്വനസ്പര്‍ശം കൊണ്ട് മാതൃകയാവുകയാണ് കൊട്ടിലങ്ങാട് ജമാഅത്ത്

പ്രയാസങ്ങള്‍ ഏറെയുള്ള കൊട്ടിലങ്ങാട് ഗ്രാമത്തില്‍ നിന്നും സ്വന്തം ബുദ്ധിമുട്ടുകള്‍ News, Kerala
കാഞ്ഞങ്ങാട്: (my.kasargodvartha.com 18.05.2020) പ്രയാസങ്ങള്‍ ഏറെയുള്ള കൊട്ടിലങ്ങാട് ഗ്രാമത്തില്‍ നിന്നും സ്വന്തം ബുദ്ധിമുട്ടുകള്‍ എല്ലാം മാറ്റിവെച്ചു കൊണ്ട് ചുറ്റുവട്ടമുള്ളവരുടെ അവശതകളില്‍ കൈത്താങ്ങാവുകയാണ് കൊട്ടിലങ്ങാട് റഹ് മാനിയ ജുമാമസ്ജിദ് ഭാരവാഹികളും നാട്ടുകാരും. രാവണേശ്വരം എന്ന കൊച്ചു ഗ്രാമത്തില്‍പ്പെട്ട കൊട്ടിലങ്ങാട് പ്രദേശം സമ്പന്നതയുടെ മേല്‍ക്കോയ്മ ഒന്നും ഇല്ലാത്ത സാധാരണക്കാരുടെയും അന്നെന്നു കൂലിപ്പണി ചെയ്തു ജീവിക്കുന്ന പാവപ്പെട്ടവനും ഉള്‍ക്കൊള്ളുന്ന പ്രദേശം കൊറോണക്കാലത്തെ ലോക് ഡൗണില്‍പെട്ട് ബുദ്ധിമുട്ടുമ്പോഴാണ് ഒരു അത്താണിയായി കൊട്ടിലങ്ങാട് ജുമാമസ്ജിദ് കമ്മിറ്റിയും നാട്ടുകാരും കൈകോര്‍ത്തത്. ജാതി-മതഭേതന്യേ 140ല്‍ പരം വീടുകളിലേക്കാണ് ആവശ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ അടങ്ങിയ കിറ്റുകള്‍ എത്തിച്ചുകൊണ്ടു സ്വാന്തനമായിത്തീരുന്നത്.

നാട്ടിലെ ഏതുകാര്യങ്ങള്‍ക്കും രാപകല്‍ വ്യത്യസമില്ലാതെ എല്ലാവര്‍ക്കുമുള്ള എല്ലാ കാര്യങ്ങളും ഒരു കൊടിയുടേയോ ജാതിയുടെയോ മതത്തിന്റെയോ വര്‍ണത്തിന്റെയോ വ്യതാസമില്ലാതെ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന നന്മകള്‍ ഈ തലമുറയിലും പിടിമുറുക്കി മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ ഏറ്റവും വലിയ സന്ദേശമാണ് ഇന്നത്തെ സമൂഹത്തിനു നല്‍കുന്നത്. തങ്ങളുടെ സര്‍വകഴിവും ക്ഷമയും സഹനവും സഹായവും കൊണ്ട് ഒരു പ്രദേശത്തെ മുഴുവനായും മഹാമാരിയില്‍പെട്ടുപോയ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണിവര്‍.

സ്വന്തം സുഖസൗകര്യങ്ങളില്‍ മാത്രം ചിന്തിച്ചു ജീവിക്കുന്ന സ്വന്തം അയല്‍വക്കത്തുള്ളവരുടെ വിഷമങ്ങളോ പട്ടിണിയോ അറിയാന്‍ പോലും ശ്രമിക്കാതെ ഇന്റനെറ്റിന്റേയും ഓണ്‍ലൈന്‍ ഗെയിമുകളുടെയും ലോകത്തില്‍ ജീവിക്കുന്ന ഇന്നത്തെ യുവസമൂഹത്തിനിടയില്‍ വേറിട്ട പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമാവുകയാണിവര്‍. തന്റെ അയല്‍ക്കാര്‍ പട്ടിണികിടക്കുമ്പോള്‍ വയര്‍നിറച്ചു ഉണ്ണരുത് എന്ന നബിവചനം മുറുകെ പിടിച്ചു കൊണ്ട് ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനം വളരെ അനുഗ്രഹീതം തന്നെയാണ്. കാരുണ്യവും നന്മയും കൈമുതലാക്കി നേരറിഞ്ഞു വിശപ്പിന്റെ വിലയറിഞ്ഞു സഹജീവികളുടെ നൊമ്പരങ്ങളറിഞ്ഞു പ്രതിസന്ധി ഘട്ടങ്ങളില്‍

നാടിന്റെയും നാട്ടുകാരുടെയും വിഷമങ്ങള്‍ മനസ്സിലാക്കിയെടുത്തു. അവര്‍ക്ക് താങ്ങായി തണലായി സ്വാന്തനമായി എന്നും കൂടെ ചേര്‍ത്ത് നില്‍ക്കുന്ന ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനമനസുകളില്‍ നിറഞ്ഞു നില്‍ക്കുന്ന നന്മ കൊട്ടിലങ്ങാടിന്റെയും രണ്ടു പതിറ്റാണ്ടിലേറെയായി നാട്ടിലെ കല-കായിക-വിദ്യാഭ്യാസ മേഖലകളില്‍ നിറസാന്നിധ്യമായ വിക്ടറി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് കൊട്ടിലങ്ങടിന്റെയും മുഴുവന്‍ അംഗങ്ങളും ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടെ നിന്ന് കൈ കോര്‍ക്കുകയായിരുന്നു.

കിറ്റ് വിതരണ ചടങ്ങില്‍ ജമാഅത് സെക്രട്ടി ഹംസ തായല്‍, അഷറഫ് കാറ്റാടി, നന്മ കൊട്ടിലങ്ങാട്-വിക്ടറി ക്ലബ് രക്ഷധികാരി മജീദ് സ്‌കീം, അസീസ് കൊട്ടിലങ്ങാട്, ഹനീഫ സ്‌കീം, ശരീഫ് കൊട്ടിലങ്ങാട് ക്ലബ് സെക്രട്ടറി ഫര്‍ഹാദ് ലൂപ്സ്സ്, സാമൂഹിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകുനുമായ നാസര്‍ കൊട്ടിലങ്ങാട്, ജമാഅത്ത് പ്രനിധികളായ അഹമ്മദ് കാറ്റാടി, ഈസ, അറാഫാത്ത് സ്‌കീം, ഹസൈനാര്‍, ഹമീദ് കുണ്ടത്തില്‍, ഹാഷിം തായല്‍, ബഷീര്‍ കാറ്റാടി, ഷംസു തായല്‍, മഷൂദ്, ആകിഫ്, ജലീല്‍ തുടങ്ങി കൊട്ടിലങ്ങാട്ടെ മുഴുന്‍ ചെറുപ്പക്കാരും പങ്കെടുത്തു.

News, Kerala, Helping hands of Kottilangadu Jamaat

Keywords: News, Kerala, Helping hands of Kottilangadu Jamaat

Post a Comment