Join Whatsapp Group. Join now!

കോവിഡില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഡാന്‍സ് അധ്യാപക യൂണിയന്റെ കൈത്താങ്ങ്

കോവിഡില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഡാന്‍സ് അധ്യാപക യൂണിയന്റെ കൈത്താങ്ങ് Kerala, News
കാഞ്ഞങ്ങാട്: (my.kasargodvartha.com 27.05.2020) കോവിഡില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഡാന്‍സ് അധ്യാപക യൂണിയന്റെ കൈത്താങ്ങ്. ഓള്‍ കേരള ഡാന്‍സ് ടീച്ചേര്‍സ് യൂണിയനാണ് ധനസഹായ വിതരണം നടത്തിയത്. മഹാമാരിയുടെ കാലത്ത് ദാരിദ്ര്യം അനുഭവിക്കുന്ന അവശര്‍ക്കാണ് ധനസഹായം എത്തിച്ചത്.



ഡാന്‍സ് ടീച്ചേര്‍സ് യൂണിയന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി പ്രജീഷ് വെള്ളിക്കോത്ത് ധന സഹായം കൃഷ്ണന്‍ മാസ്റ്റര്‍ക്ക് നല്‍കി. ജില്ലാ കമ്മിറ്റിയുടെ വിഹിതവും, പിരിച്ചെടുത്ത സംഖ്യയും ഉപയോഗിച്ച്, അവശരായ ഇനിയും കുറെ പേര്‍ക്ക് സഹായം നല്‍കുമെന്ന് സെക്രട്ടറി അറിയിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും ധനസഹായ വിതരണ ചടങ്ങില്‍ പങ്കെടുത്തു.

Kerala, News, Help of Dance Teachers Union

Keywords: Kerala, News, Help of Dance Teachers Union

Post a Comment