Join Whatsapp Group. Join now!

കാരുണ്യഹസ്തവുമായി ഈസ്‌ക് ഈച്ചിലിങ്കാല്‍ ക്ലബ്ബും യുഎഇ കമ്മിറ്റിയും; പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

ലോക് ഡൗണ്‍ കാലത്ത് ദുരുതമനുഭവിക്കുന്നവര്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം Kerala, News
ഉദുമ: (my.kasargodvartha.com 23.05.2020) ലോക് ഡൗണ്‍ കാലത്ത് ദുരുതമനുഭവിക്കുന്നവര്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്ത് ഈസ്‌ക് ഈച്ചിലിങ്കാല്‍ ക്ലബ്ബിന്റെയും യുഎഇ കമ്മിറ്റിയുടെയും കാരുണ്യഹസ്തം. ഈസ്‌ക് ഈച്ചിലിങ്കാല്‍ ക്ലബ്ബും യുഎഇ കമ്മിറ്റിയും ചേര്‍ന്ന് സംയുക്തമായി ഈദ് കിറ്റ് 200ഓളം വീടുകളില്‍ വിതരണം ചെയ്ത് നാടിനു മാതൃകയായി.

മേല്‍പറമ്പ സി ഐ ബന്നി കിറ്റ് വിതരണ പരിപാടി ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് മൂസ ഇ കെ അധ്യക്ഷത വഹിച്ചു. യുഎഇ വൈസ് പ്രസിഡന്റ് നൗഷാദ് ബങ്കണ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി അബു ഈച്ചിലിങ്കാല്‍ സ്വാഗതവും അബ്ദുല്ല പക്ര നന്ദിയും പറഞ്ഞു.

Kerala, News, Eachilingal club and UAE Committee kit distribution, Eachilingal club and UAE Committee kit distribution

Keywords: Kerala, News, Eachilingal club and UAE Committee kit distribution, Eachilingal club and UAE Committee kit distribution

Post a Comment