Join Whatsapp Group. Join now!

ദുബൈയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുന്ന പ്രവര്‍ത്തകരുടെ നാട്ടിലുള്ള കുടുംബങ്ങള്‍ക്ക് സ്‌നേഹ സമ്മാനവുമായി കെ എം സി സി

കോവിഡ് -19ന്റെ വ്യാപനത്തെ തുടര്‍ന്ന് വിറങ്ങലിച്ച് നിന്ന ദുബൈ നൈഫിലേയും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് ആശ്വാസമായി Kerala, News, Dubai kmcc kit distributed
കാസര്‍കോട്: (my.kasargodvartha.com 07.05.2020) കോവിഡ് -19ന്റെ വ്യാപനത്തെ തുടര്‍ന്ന് വിറങ്ങലിച്ച് നിന്ന ദുബൈ നൈഫിലേയും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് ആശ്വാസമായി കഴിഞ്ഞ നാല്‍പത് ദിവസത്തോളമായി രാപകലില്ലാതെ സേവനം ചെയ്യുന്ന കാസര്‍കോട് ജില്ലയില്‍ നിന്നുള്ള കെ.എം.സി.സി വളണ്ടിയര്‍മാരുടെ കുടുംബങ്ങള്‍ക്ക് സ്‌നേഹ സമ്മാനം നല്‍കി ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി.
Kerala, News, Dubai kmcc kit distributed

നൂറോളം വരുന്ന വളണ്ടിയര്‍മാരുടെ വീടുകളിലേക്കാണ് ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് എത്തിച്ചത്.
കിറ്റ് വിതരണം കാസര്‍കോട് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ വി.പി അബ്ദുല്‍ ഖാദര്‍ ഹാജി, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ്പ്രസിഡന്റ് എം.എച്ച് മുഹമ്മദ് കുഞ്ഞി, ജില്ലാ ഭാരവാഹികളായ കെ.പി അബ്ബാസ്, ഹാഷിം പടിഞ്ഞാര്‍ ശരീഫ് പൈക്ക, അഷ്റഫ് പാവൂര്‍, എസ്.ടി.യു ജില്ലാ പ്രസിഡന്റ് എ. അഹ് മദ് ഹാജി ,യൂസുഫ് ഉളുവാര്‍ ഹാരിസ് പട്ട്‌ള, ഇര്‍ഷാദ് മൊഗ്രാല്‍, ഷരീഫ് കൊടവഞ്ചി, ടി.എസ് നജീബ് ,അബ്ബാസ് ബീഗം, ഹാരിസ് ബ്രദേര്‍സ് സംബന്ധിച്ചു.

Keywords: Kerala, News, Dubai kmcc kit distributed

Post a Comment