Kerala

Gulf

Chalanam

Obituary

Video News

കോവിഡ് ബാധിതരെയും കുടുംബങ്ങളെയും തലോടി ജില്ലാ കെഎംസിസി 'സഹാറ-2020' പദ്ധതിയുടെ പെരുന്നാള്‍ സമ്മാനം

ദുബൈ: (my.kasargodvartha.com 22.05.2020) കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ചു സുഖപ്പെട്ടവരെയും അവരുടെ കുടുംബങ്ങളെയും ജാതി, മത വേര്‍തിരിവില്ലാതെ ഈദ് സമ്മാനങ്ങള്‍ നല്‍കി ജില്ലാ കെഎംസിസി ആദരിക്കുന്നു. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ റിലീഫ് പദ്ധതിയായ സഹാറ-2020 യില്‍ ഉള്‍പ്പെടുത്തിയാണ് ഇത്തരമൊരു സമ്മാനപ്പെരുമഴ ഒരുക്കുന്നത്.

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സഹാറ -2020 പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്റെ വസതിയില്‍ വെച്ച് മെയ് 22 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക് നിര്‍വഹിക്കും. കോവിഡ് 19 എന്ന വൈറസ് ലോകത്താകമാനം പടര്‍ന്നു പിടിച്ചപ്പോള്‍ വൈദേശിക സമ്പര്‍ക്ക മണ്ണായ കേരളത്തിലും വൈറസ് ബാധ എത്തുകയും അതിവേഗം അത് പടര്‍ന്നു പിടിക്കുകയും ചെയ്തു. എന്നാല്‍ ഈ രോഗ സാംക്രമണത്തെ വംശീയമായും പ്രാദേശികമായും ചിത്രീകരിച്ചു കൊണ്ട് അസഹിഷ്ണുതകള്‍ സൃഷ്ഠിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കങ്ങളാണ് പലഭാഗത്തും നടന്നത്. അതിപ്പോഴും തുടരുകയുമാണ്.
 Kerala, News, Covid 19: KMCC 'Sahara -2020'

ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹോട്‌സ്പോര്‍ട് എന്ന ഖ്യാതി നേടിയ കാസര്‍കോട് ജില്ലയെ പലനിലക്കും അവഹേളിക്കാനും സമൂഹ മധ്യത്തില്‍ താറടിച്ചു കാട്ടാനും അധികാര കേന്ദ്രങ്ങളില്‍ നിന്ന് തന്നെ വലിയ ശ്രമങ്ങളുണ്ടായി. നിര്‍ഭാഗ്യവശാല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയായ കാസര്‍കോടിനെ അനുസരണ ഇല്ലാത്തവരെന്നും വൈറസ് വാഹകരെന്നും മുദ്രകുത്തി ലോകത്തിനു മുമ്പില്‍ ഏറെ അപമാനിച്ചു. പലരുടെയും ശാപവാക്കുകളും കുത്തുവാക്കുകളും ഏല്‍ക്കേണ്ടി വന്ന ജില്ലയാണ് കാസര്‍കോട്. എന്നാല്‍ അതിവേഗം രോഗ വ്യാപനം തടയുകയും കോവിഡ് ബാധിതരായ മുഴുവന്‍ രോഗികളും രോഗമുക്തി നേടി ലോകത്തിനു മുമ്പില്‍ അത്ഭുതമായി മാറുകയും ചെയ്യാനും അധികനാളുകള്‍ വേണ്ടി വന്നില്ല. നിന്ദ്യതയില്‍ നിന്നും രാഷ്ട്രീയ/ വംശീയ അധിക്ഷേപത്തില്‍ നിന്നുമൊക്കെ അതിവേഗം കരകയറിക്കൊണ്ട് ജില്ല ലോകത്തിന് തന്നെ മാതൃകയായി ഉയര്‍ന്നു വന്നു.

ഇവിടുത്തെ ജനങ്ങളുടെ മഹിതമായ സ്വഭാവമഹിമയും അനുസരണ മനോഭാവവും ഉല്‍കൃഷ്ടമായ നിശ്ചയദാര്‍ഢ്യവും കൊണ്ടാണ് ഇത്ര വേഗത്തില്‍ റിക്കവറിയായ് മാറാന്‍ ഈ ജില്ലയ്ക്ക് കഴിഞ്ഞത്. അവഹേളനങ്ങള്‍ ഏല്‍പ്പിച്ച അതേ പൊതുസമൂഹത്തിനു മുമ്പില്‍ നട്ടെല്ലോടെ നെഞ്ചു നിവര്‍ത്തി ഏതു മഹാമാരിയെയും ഞങ്ങള്‍ അതിജീവിക്കും എന്ന് അതിജീവിച്ചുകൊണ്ട് തന്നെ കാണിച്ചു കൊടുത്ത ഒരു പറ്റം മനുഷ്യരെയും അവരുടെ കുടുംബങ്ങളെയുമാണ് ഈ ഈദ് ദിനത്തില്‍ ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സ്‌നേഹ സമ്മാനങ്ങള്‍ നല്‍കി ആദരിക്കുന്നത്.

എന്തു കൊണ്ടും ആദരിക്കപ്പെടേണ്ട സമൂഹമാണവര്‍. തന്റേതല്ലാത്ത കാരണത്താല്‍ രോഗം പിടിപെട്ടപ്പോള്‍ മാനസികമായി തളര്‍ത്തുകയും ശാരീരികമായി ഒറ്റപ്പെടുത്തുകയും ചെയ്തപ്പോള്‍ അതിനെയൊക്കെ അതിജയിച്ചു വന്നവരാണവര്‍. സമചിത്തതയോടെ പ്രാര്‍ത്ഥനയോടെ അവര്‍ക്ക് ആത്മ ധൈര്യവും സാന്ത്വനവും നല്‍കിയവരാണ് അവരുടെ കുടുംബവും ആരോഗ്യ പ്രവര്‍ത്തകരും.

രോഗവും രോഗാവസ്ഥയും സ്വയം ആരും വരുത്തി വെക്കുന്നതല്ലെന്നും വംശീയമായും പ്രാദേശികമായും അതിനെ ചിത്രീകരിച്ചു മുതലെടുപ്പുകള്‍ നടത്തുന്നവരെ തിരിച്ചറിയണമെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും പൊതുസമൂഹത്തിന് ഒരു സന്ദേശം നല്‍കാന്‍ വേണ്ടിയാണ് കോവിഡ് കുടുംബങ്ങള്‍ക്ക് ഈദ് സമ്മാനങ്ങള്‍ നല്‍കി ആദരിക്കാന്‍ ജില്ലാ കെഎംസിസി മുന്നോട്ട് വന്നതെന്ന് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി ആര്‍ ഹനീഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.

ദുബൈയില്‍ കോവിഡ് ബാധിത പ്രദേശങ്ങളിലും ലോക് ഡൌണ്‍ഡില്‍ പ്രയാസം അനുഭവിക്കുന്ന ഫാമിലികളടക്കമുള്ള നിരവധി ആളുകള്‍ക്ക് ഭക്ഷണകിറ്റ് എത്തിച്ചു നല്‍കിയും കോവിഡ് പ്രതിരോധ സേനയായി പ്രവര്‍ത്തിക്കുന്ന കെഎംസിസിയുടെയും സന്നദ്ധ സംഘടനകളുടെയും വളണ്ടിയര്‍മാര്‍ക്ക് കിറ്റുകള്‍ നല്‍കി ആദരിച്ചും സഹാറ -2020 യുടെ പ്രവര്‍ത്തനങ്ങള്‍ പ്രവാസലോകത്തും സജീവമാണ്. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി, സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക, സി എച്ച് നൂറുദ്ദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുര്‍ റഹ്മാന്‍ പടന്ന, സലിം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, അഹമ്മദ് ഇ ബി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്സിന്‍,സലാം തട്ടാഞ്ചേരി, അബ്ബാസ് കെ പി കളനാട്, അഷ്റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക, എം സി മുഹമ്മദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ച് സംസാരിച്ചു. ട്രഷറര്‍ ഹനീഫ ടി ആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞു.

Keywords: Kerala, News, Covid 19: KMCC 'Sahara -2020'

WebDesk Omega

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive