Join Whatsapp Group. Join now!

ജാഗ്രതയോടെ നാട്, ശുചിത്വ യജ്ഞവുമായി പട്‌ള

ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന അധികാരികളുടെ നിര്‍ദേശങ്ങള്‍ ശിരസ്സാ വഹിച്ചുകൊണ്ട് നാട്ടുകാര്‍ ഒന്നടങ്കം പട്‌ല ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ വീടും തോടും റോഡും വൃത്തിയാക്കി എന്നതൊരു വാര്‍ത്തയല്ല Kerala, News, Cleaning programs in Patla
സാപ്

(my.kasargodvartha.com 26.05.2020) ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന അധികാരികളുടെ നിര്‍ദേശങ്ങള്‍ ശിരസ്സാ വഹിച്ചുകൊണ്ട് നാട്ടുകാര്‍ ഒന്നടങ്കം പട്‌ല ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ വീടും തോടും റോഡും വൃത്തിയാക്കി എന്നതൊരു വാര്‍ത്തയല്ല, പക്ഷെ അങ്ങനെയൊരു പരിപാടിക്ക് ആരോഗ്യ വകുപ്പിന്റെ  നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ചെറുസംഘങ്ങളായി സാമൂഹിക അകലം പാലിച്ചുകൊണ്ട് നൂറില്‍പരം ആളുകള്‍ ശ്രമദാനങ്ങളില്‍ സജീവമായി എന്നത് ഒരു പ്രത്യോക വാര്‍ത്ത തന്നെയാണ്.  ഈ വിഷയത്തില്‍ ജനങ്ങള്‍ എന്ത് മാത്രം ജാഗ്രവത്താണ് എന്ന് ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവെച്ചത്.
Kerala, News, Cleaning programs in Patla

കോവിഡ് മഹാമാരി ലോക ജനതയെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന വളരെ ഭീതിജനകമായ അന്തരീക്ഷം നിലനില്‍ക്കുന്ന പ്രത്യോക കാലഘട്ടം. ശുചിത്വമല്ലാതെ വേറൊരു പ്രതിരോധം മാര്‍ഗ്ഗം മുന്നിലില്ല എന്ന് തിരിച്ചറിയുന്ന ജനത.  അവര്‍ പ്രതീക്ഷയാണ്.  കേരളം ഇന്ന് വരെ കൊറോണയെ പ്രതിരോധിച്ചതും ലോകത്തിന്റെ മുന്നില്‍ തലയുയര്‍ത്തി നിന്നതും ഒരു തിരിച്ചറിവുള്ള ജനതയും  ജനങ്ങളുടെ പ്രതീക്ഷക്കൊത്തൊരു ആരോഗ്യ സംവിധാനങ്ങളും കലാകാലങ്ങളായി ഇവിടെ നിലനില്‍ക്കുന്നു എന്നത് കൊണ്ട് മാത്രമാണ്.  നിപ്പയെ പോലും നാം പ്രതിരോധിച്ചത് അങ്ങനെയൊരു സംവിധാനത്തിന്റെ മേന്മയാണ് എന്ന കാര്യത്തില്‍ സംശയമില്ല!


അടുത്തടുത്ത് നില്‍ക്കുന്ന ആയിരത്തിനടുത്ത വീടുകള്‍, ആറോളം തോടുകളും നീര്‍ച്ചാലുകളും, ടാറിട്ടതും കോണ്‍ഗ്രീറ്റ് ചെയ്തതുമായ അനേകം ചെറുതും വലുതുമായ റോഡുകള്‍, പത്തോളം മുസ്ലിം പള്ളികള്‍, ഒരു ഈഴവ ക്ഷേത്രം, മധൂര്‍ പഞ്ചായത്തിലെ മലയാളം മാധ്യമമായിട്ടുള്ള ഏക ഗവ: ഹയര്‍ സെകണ്ടറി സ്‌കൂള്‍, രണ്ട് മദ്രസകള്‍, ഒരു പ്രാഥമികാരോഗ്യകേന്ദ്രം, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അംഗന്‍വാടി, പോസ്റ്റോഫീസ് അങ്ങനെ ചെറുതും വലുതുമായ അനേകം സ്ഥാപനങ്ങള്‍ ഉള്ള ഒരു പ്രദേശം, ഒരു ഗ്രാമമെന്നതിനേക്കാളും ഒരു  ഒരു ടൗണ്‍ഷിപ്പ് എന്ന് പറയുന്നതാകും ശരി. മധുവാഹിനിപ്പുഴ ഒഴുകുന്നത് ഈ പ്രദേശത്ത് കുടിയാണ്. ഈ നാടിന്റെ ഒരേകദേശ രൂപം മനസ്റ്റില്‍ പതിയാന്‍ വേണ്ടിയാണ് ഇത്രയും വിവരിച്ചത്.

തിങ്കളാഴ്ച്ച രാവിലെ കൃത്യം ഒമ്പത് മണിക്കാരംഭിച്ച കയ്യും മെയ്യും മറന്ന ശുചിത്വ യജ്ഞം വൈകുന്നേരം അഞ്ച് മണി വരെ നീണ്ടു നിന്നു.  ഇനി വരാനുള്ളത് മഴക്കാലമാണെന്നും മഴക്കാലം പനിക്കാലം കൂടിയാണെന്നും തിരിച്ചറിഞ്ഞ് നടത്തിയ ശ്രമദാനത്തിന്റെ ഒന്നാം ഘട്ടമാണ് കഴിഞ്ഞത്.  നീളമേറിയ തോടുകളും റോഡുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു അഴുക്കുകളും കൊണ്ട് വൃത്തിഹീനമായിരുന്നു.  ഇതൊക്കെ നശിപ്പിക്കാനും വൃത്തിയാക്കാനും സാധാരണ ഗതിയില്‍ കേവലം ഏകദിന ശുചിത്വ യജ്ഞം കൊണ്ട് സാധിക്കുന്ന ഒന്നായിരുന്നില്ല.  പക്ഷെ ഐക്യബോധവും ഒത്തൊരുമയുമുണ്ടെങ്കില്‍ ഏത് പ്രതിബന്ധങ്ങളെയും വളരെ എളുപ്പത്തില്‍ നേരിടാമെന്നതിന്റെ നേര്‍ചിത്രമാണ് ഇവിടെ കണ്ടത്.  മുതിര്‍ന്നവര്‍ പോലും യുവാക്കളോട് മത്സരിക്കുന്ന കാഴ്ച ഏറെ ഹൃദ്യയും കുളിരണിയിക്കുന്നതുമായിരുന്നു.  പിന്നീട് മധു വാഹിനിപ്പുഴയുടെ പട്‌ല പ്രദേശത്തെ കാടുപിടിച്ചു കിടന്നിരുന്ന ഓരങ്ങളും കുമിഞ്ഞ് കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും വൃത്തിയാക്കുകയും ചെയ്തു.
പ്രദേശവാസികളോട് അവരുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡരികുകളില്‍ അടുക്കി വെക്കാനുള്ള നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു.  അതനുസരിച്ച് മിക്ക വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കുകയും അവ നശിപ്പിക്കാനുള്ള സംവിധാനങ്ങളും ഒരുക്കി.

സാമൂഹ്യ പ്രതിബദ്ധതയുള്ളവരും പൗരബോധമുള്ള ജനത,  ഉന്നതമായ മൂല്യബോധവും സാംസ്‌കാരിക ഔന്നത്യവും പ്രകടിപ്പിക്കുന്നു എന്നതിന് തെളിവാണ് പരിസര ശുചിത്വത്തിലും വ്യക്തി ശുചിത്വത്തിലും അവര്‍ പ്രകടിപ്പിക്കുന്ന താല്പര്യം!
പകര്‍ച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും തടയാന്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അനിവാര്യമാണ് എന്ന തിരിച്ചറിഞ്ഞവര്‍, തികഞ്ഞ ശുചിത്വാവ ബോധമുള്ളവരാണ് അവര്‍. ഇല്ലെങ്കില്‍ ഇതു പോലൊരു ടാസ്‌കിന് മുന്നില്‍ ശ്രമദാനവുമായി മുന്നിട്ടിറങ്ങുന്ന കാര്യം ആലോചിക്കാന്‍ കൂടി കഴിയില്ല!

സന്നദ്ധ സേവകര്‍ക്കുള്ള നല്ല ക്വാലിറ്റി മാസ്‌കുകള്‍ സംഭാവന നല്‍കിയത് യുണൈറ്റട് പട്‌ല ഫുഡ്‌ബോള്‍ ക്ലബ്ബ് (UPFC) ആയിരുന്നു. ഏകദിന ശുചിത്വ ക്യാമ്പയിനിന്റെ മുദ്രാവാക്യം 'പട്‌ല മാലിന്യ മുക്തമാക്കാം, നാട് രോഗവിമുക്തമാക്കാം' എന്നതായിരുന്നു. മാതൃകാപരമായ ഈ ശുചിത്വ യജ്ഞ ശ്രമദാനം ആരോഗ്യ പ്രവര്‍ത്തകരുടെ മുക്തഖണ്ഡമായ പ്രശംസക്ക് പാത്രമായി. മഹത്തായ ഈ സേവനമനസ്ഥിതിക്കും സംഘബോധത്തിനും അഭിവാദ്യങ്ങള്‍.


Keywords: Kerala, News, Cleaning programs in Patla

Post a Comment