Join Whatsapp Group. Join now!

ലോക്ഡൗണ്‍; ജോലിയില്ലാതെ ദുരിതത്തിലായ രോഗിക്ക് മരുന്നിനുള്ള തുകയും ഭക്ഷണ സാധനങ്ങളും എത്തിച്ച് യൂത്ത് കോണ്‍ഗ്രസ്

ലോക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതെ ദുരിതത്തിലായ രോഗിക്ക് മരുന്നിനുള്ള തുകയും ഭക്ഷണ സാധനങ്ങളും എത്തിച്ച് യൂത്ത് കോണ്‍ഗ്രസ് Kerala, News, Youth congress, Help, Youth congress's help for poor
ചീമേനി: (my.kasargodvartha.com 12.04.2020) ലോക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതെ ദുരിതത്തിലായ രോഗിക്ക് മരുന്നിനുള്ള തുകയും ഭക്ഷണ സാധനങ്ങളും എത്തിച്ച് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന വ്യാപകമായി ആരംഭിച്ച യൂത്ത് കെയറിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ചീമേനി തുറവിലുള്ള പെയിന്റിംഗ് തൊഴിലാളിയായ രജസിന് സഹായമെത്തിച്ചത്.
 Kerala, News, Youth congress, Help, Youth congress's help for poor

രജസിന്റെ അമ്മ ഇന്ദിര വര്‍ഷങ്ങളായി ഹൃദ്രോഗ രോഗിയായി വീട്ടില്‍ കൃത്രിമ ശ്വാസത്തിന്റെ സഹായത്തോടെ കഷ്ടപ്പെടുന്ന വിവരം ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാറിന് സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. ഒരു മാസം 6000 രൂപയുടെ മരുന്ന് ആവശ്യമായി വരുന്നു. ഇപ്പോള്‍ ജോലിക്ക് പോകാന്‍ സാധിക്കാത്തത് കൊണ്ട് ഈ മാസത്തെ മരുന്ന് വാങ്ങാന്‍ പറ്റിയില്ല എന്നും സഹായിക്കാന്‍ പറ്റുമോ എന്നും ചോദിച്ചായിരുന്നു സന്ദേശം.

ഇതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഒരു മാസത്തേക്കുള്ള മരുന്നിന്റെ തുകയും അതോടൊപ്പം വീട്ടിലേക്കുള്ള ഭക്ഷണ കിറ്റും വീട്ടില്‍ എത്തിച്ചുനല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് ചീമേനിയും കാര്യത്തില്‍ വേണ്ട സഹായങ്ങള്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രജസിന്റെ ഷീറ്റ് വലിച്ചു കെട്ടിയ ഒറ്റ മുറി വീട്ടില്‍ രജസിന്റെ അമ്മയും അമ്മൂമ്മയും മാത്രമാണ് ഉള്ളത്. സഹോദരി വിവാഹിതയായി. അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു.
തുടര്‍ന്നും ജില്ലാ കമ്മിറ്റിയുടെ ഭാഗത്തു നിന്നും വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കി.

Keywords: Kerala, News, Youth congress, Help, Youth congress's help for poor

Post a Comment