ദേളി: (my.kasargodvartha.com 12.04.2020) കോവിഡ് 19 മൂലം രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു സ്‌കൂള്‍ അടച്ചു പൂട്ടിയെങ്കിലും, നഷ്ടപ്പെട്ട അധ്യയനം തിരിച്ചുപിടിച്ചു പഠനവും പഠനാന്തര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. കൊറോണ ഭീതിയില്‍ വീടിനുള്ളില്‍ സര്‍ക്കാര്‍ ആജ്ഞ അനുസരിച്ചു കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങിനെ സമയം പാഴാക്കി കളയാതെ വീട്ടിലിരുന്നു ബാക്കിയായ പഠന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി പുതിയ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം എന്നു പ്രോയോഗികമായി തെളിയിക്കുകയാണ് സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഹനീഫ അനീസിന്റെ നേതൃത്വത്തില്‍ അധ്യാപകരുടെ കൃത്യമായ പദ്ധതിയിലൂടെ മികച്ച ഓണ്‍ലൈന്‍ പഠന തുടര്‍ച്ച നല്‍കി കൊണ്ടിരിക്കുകയാണ്. പഠന പ്രവത്തനങ്ങള്‍ക്കു പുറമെ കുട്ടികളുടെ നൈപുണ്യം വികസിപ്പിക്കുന്നതിന് ആവശ്യമായ ആകര്‍ഷകമായ പ്രവത്തനങ്ങളാണ് നടന്നു വരുന്നത്. വാട്‌സ്ആപ്പ്, യൂട്യൂബ് ചാനല്‍, സൂം അപ്ലിക്കേഷന്‍ തുടങ്ങിയ ഓണ്‍ലൈന്‍ അവസരങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.
രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണവും സഹകരണവുമാണ് ഇത്തരം പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതോടൊപ്പം മാനേജ്‌മെന്റിന്റെയും പി ടി എയുടെയും പൂര്‍ണ പിന്തുണയുമുണ്ട്. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകവും രചനാത്മകവുമായ കഴിവുകള്‍ സൃഷ്ടിപരമായി രൂപപ്പെടുത്താന്‍ കഴിഞ്ഞുവെന്നതില്‍ അധ്യാപകരും രക്ഷിതാക്കളും സന്തുഷ്ടരാണ്.
ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു വ്യത്യസ്തങ്ങളായ അവധിക്കാല പ്രവത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Keywords: Kerala, News, Saadiya, School, Deli, Saadiya english medium school with online classes