പട്‌ള: (my.kasargodvartha.com 05.04.2020) പട്‌ളയിലെ ബി എം അബ്ദുര്‍ റഹ് മാന്‍ ഹാജി (73) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. ഐ എന്‍ എല്‍ മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന അദ്ദേഹം ദീര്‍ഘ കാലം പ്രവാസിയായിരുന്നപ്പോള്‍ യു എ ഇയില്‍ ഐ എം സി സിയുടെ പ്രധാന ഭാരവാഹിയായിരുന്നു. ഒട്ടനവധി സംഘടകളുടെയും ദീനീ സ്ഥാപനങ്ങളുടെയും സജീവ പ്രവര്‍ത്തകനുമായിരുന്നു.
പട്‌ള വലിയ ജുമാ മസ്ജിദ്, പട്‌ള മന്‍ബഉല്‍ ഹിദായ സെക്കന്‍ഡറി മദ്രസ, പട്‌ള ദര്‍സ്, ഹിഫ്‌ള് കോളേജ്, കേരള മുസ്ലിം ജമാഅത്ത്, പട്‌ള മശ്രിഖുല്‍ ഉലൂം, കുന്നില്‍ മസ്ജിദ്, ബൂഡ് മസ്ജിദ് തുടങ്ങിയവയുടെയൊക്കെ ഭാരവാഹിയും പ്രവര്‍ത്തകനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ശ്രമ ഫലമായി അബുദാബിയിലെ ശൈഖ് ജുമാ ആബിദ് എന്ന പ്രമുഖന്‍ പട്‌ള ത്വാഹാ നഗറില്‍ പളളി നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇതേ പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി.
ഭാര്യ നഫീസ. മക്കള്‍: ഹനീഫ് (ഖത്തര്‍), ആസിഫ് (അബൂദാബി), ഹസീന, സീനത്ത്. മരുമക്കള്‍: ജാവിദ് ഹുദവി, നൗഷീന, സമീറ.
Keywords: Kerala, News, Obituary, Patla BM Abdul rahman haji passed away