Join Whatsapp Group. Join now!

കാരുണ്യ രംഗത്ത് മാതൃകയായി എ ആര്‍ കുദ്രോളി കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്

കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവശതയുടെ യാതനയുമായി വീടുകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എ ആര്‍ കുദ്രോളി കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്ത് മാതൃകയായി Kerala, News, MR Kudroli constructions' help for poor
ചെര്‍ക്കള: (my.kasargodvartha.com 05.04.2020) കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവശതയുടെ യാതനയുമായി വീടുകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എ ആര്‍ കുദ്രോളി കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്ത് മാതൃകയായി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചെയര്‍മാന്‍ സി എം അബ്ദുര്‍ റഹ് മാന്‍ ഹാജി കുദ്രോളിയില്‍ നിന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് ഏറ്റുവാങ്ങി.
Kerala, News, MR Kudroli constructions' help for poor

മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ എം കെ അബ്ദുര്‍ റഹ് മാന്‍ ഹാജി, പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം എം എ നാസര്‍, മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷഫീഖ് മൈക്കുഴി, ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ്, പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം ഷരീഫ് മല്ലത്ത് സംബന്ധിച്ചു.


Keywords: Kerala, News, MR Kudroli constructions' help for poor

Post a Comment