Join Whatsapp Group. Join now!

വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പതിനെട്ടാം വര്‍ഷത്തിലേക്ക്; പ്രവേശന പരീക്ഷ 7ന്, വ്യാഴാഴ്ച വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം

വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പതിനെട്ടാം വര്‍ഷത്തിലേക്ക്; പ്രവേശന പരീക്ഷ 7ന്, വ്യാഴാഴ്ച വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം Kerala, News, Paravanadukkam, School, Kasaragod, Vellachal Model Residential School entrance examination on 7th
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01.03.2020) പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ലെള്ളച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പതിനെട്ടാം വര്‍ഷത്തിലേക്ക്. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങി. അഞ്ചാം തരം പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് ഈ മാസം ഏഴിന് ശനിയാഴ്ച പ്രവേശന പരീക്ഷ നടക്കും. രാവിലെ 10 മണിക്ക് പരവനടുക്കം എം ആര്‍ എസിലാണ് ജില്ലയിലെ പരീക്ഷ.

ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ക്കാണ് പരീക്ഷയെഴുതാന്‍ അവസരം. ഇതു വരെ അപേക്ഷ നല്‍കാത്തവര്‍ക്ക് ഈ മാസം അഞ്ചിന് വ്യാഴാഴ്ച വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. ജാതി വരുമാന സര്‍ട്ടിഫികക്റ്റുകളും ഫോട്ടോയും സഹിതം അടുത്തുള്ള എസ് സി ഡി ഒ ഓഫീസിലോ ജില്ലാ ഓഫീസിലോ ഹാജരായാല്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് സഹായം ലഭിക്കും. www.stmrs.in വഴി നേരിട്ടും അപേക്ഷ നല്‍കാം. കുടുംബ വാര്‍ഷിക വരുമാമാനം ഒരു ലക്ഷത്തില്‍ താഴെയുള്ള നിലവില്‍ നാലാം തരത്തില്‍ പഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കു പുറമെ ഏതാനും സീറ്റുകള്‍ മറ്റു വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാറ്റി വെച്ചിട്ടുണ്ട്.

2002 ല്‍ തുടങ്ങിയ വെള്ളച്ചാല്‍ എം ആര്‍ എസില്‍ നിലവില്‍ 160 ലേറെ വിദ്യാര്‍ത്ഥികളുണ്ട്. 2008 മുതല്‍ തുടര്‍ച്ചയായ 12 വര്‍ഷവും പത്താം ക്ലാസില്‍ 100 ശതമാനം വിജയം നേടിയെടുത്ത സ്‌കൂളില്‍ഹയര്‍ സെക്കന്‍ഡറിആരംഭിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ സ്‌പോര്‍ട്‌സ്, ഗെയിംസ് ഇനങ്ങളിലും ശാസ്ത്ര -ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐ ടി- പ്രവൃത്തി പരിചയമേളകളിലും ജില്ലാ സംസ്ഥാന തലങ്ങളില്‍ നിരവധി അംഗീകാരം നേടിയിട്ടുണ്ട്.
 Kerala, News, Paravanadukkam, School, Kasaragod, Vellachal Model Residential School entrance examination on 7th

8.18 ഏക്കര്‍ വിസ്തൃതിയുള്ള ക്യാമ്പസില്‍ വിശാലമായ ഹോസ്റ്റല്‍ കെട്ടിടത്തിനു പുറമെ ഹയര്‍സെക്കന്‍ഡറി വരെ ക്ലാസുകള്‍ നടത്താന്‍ സൗകര്യമുള്ള സ്‌കൂള്‍ കെട്ടിടം പ്രത്യേകമായുണ്ട്. ഹയര്‍ സെക്കന്‍ഡറി ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. പതിനായിരത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറി, ആധുനിക സൗകര്യങ്ങളുള്ള ശാസ്ത്ര ലാബ് (ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്) ഐ ടി ലാബ്, സോളാര്‍ സിസ്റ്റം, മിനി ഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളുണ്ട്. വിശാലമായ കളിസ്ഥലം നിര്‍ണം പുരോഗമിക്കുന്നു. പോലീസ് കേഡറ്റ്, വിവിധ ക്ലബ്ബുകള്‍ എന്നിവക്ക് പുറമെ സംഗീത പരിശീലനവും നല്‍കുന്നു.

Keywords: Kerala, News, Paravanadukkam, School, Kasaragod, Vellachal Model Residential School entrance examination on 7th 

Post a Comment