Join Whatsapp Group. Join now!

അറിഞ്ഞും അറിയിച്ചും മഡോണയില്‍ പഠനോത്സവം

)മഡോണ എ യു പി സ്‌കൂളിലെ പഠനോത്സവം ശ്രദ്ധേയമായി. കുട്ടികള്‍ ക്ലാസ് മുറികളില്‍ നിന്ന് ആര്‍ജ്ജിച്ച കഴിവുകള്‍ Kerala, News,Padanotsavam conducted in Madona
കാസര്‍കോട്: (my.kasargodvartha.com 03.03.2020)മഡോണ എ യു പി സ്‌കൂളിലെ പഠനോത്സവം ശ്രദ്ധേയമായി. കുട്ടികള്‍ ക്ലാസ് മുറികളില്‍ നിന്ന് ആര്‍ജ്ജിച്ച കഴിവുകള്‍ കഥകളായും, കവിതകളായും, പ്രസംഗമായും, കലാരൂപങ്ങളായും രക്ഷിതാക്കളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് കൈയ്യടി വാങ്ങി. രക്ഷിതാക്കളുടെ നിറഞ്ഞ സദസ് കുട്ടികള്‍ക്ക് ധൈര്യം പകര്‍ന്നു. സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണവും നടന്നു.
Kerala, News, Sports,Padanotsavam conducted in Madona
നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ റാഷിദ് പൂരണം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എ സി റോഷ്‌ന, ബിജി ജേക്കബ്, സുനിത എന്നിവര്‍ നേതൃത്വം നല്‍കി. പി ടി എ ഭാരവാഹികളായ ബിനു കോടോത്ത്, മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു. കുട്ടികള്‍ തന്നെയാണ് ചടങ്ങില്‍ സ്വാഗതവും നന്ദിയും പറഞ്ഞത്.

Keywords:Kerala, News,Padanotsavam conducted in Madona

Post a Comment