ദുബൈ: (my.kasargodvartha.com 01.03.2020) അല്‍ ഐന്‍ ഐ എസ് സിയില്‍ നടന്ന യു എ ഇ കോട്ടപ്പുറം ഫെസ്റ്റ് സീസണ്‍-2 കലോത്സവത്തില്‍ 205 പോയിന്റ് നേടി അല്‍ ഐന്‍ ടീം ഓവര്‍ഓള്‍ കിരീടം നേടി. പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നീ മൂന്ന് വിഭാഗത്തില്‍ 25 ഇനങ്ങളിലായി നടന്ന മത്സരത്തില്‍ 120 പോയിന്റോടെ ദുബൈ രണ്ടാം സ്ഥാനവും 110 പോയിന്റോടെ അബുദാബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ പത്തു മണിക്ക് തുടങ്ങിയ കലോത്സവം രാത്രി 12 മണിക്ക് അവസാനിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ജാബിര്‍ പാട്ടില്ലാത്തിന്റെ അധ്യക്ഷതയില്‍ ഷാഹി കെ പി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പത്രപ്രവത്തകന്‍ റാഷിദ് പൂമാടം, അല്‍ ഐന്‍ മൃഗശാലയിലെ മുഹമ്മദ് കുഞ്ഞി ഹാജി ടി കെ, ഖലീല്‍ ടി കെ, അവതരണ മികവിന് മമ്മി കോട്ടപ്പുറം എന്നിവരെയും മുതിര്‍ന്ന പ്രവാസികളായ കെ പി ഷാഹി, കുഞ്ഞലി ഖല്‍ബ, മുസ്തഫ, പി സി ഹമീദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന നാട്ടുവര്‍ത്തമാനം നവ്യാനുഭവമായി. തുറന്ന സംവേദക ചര്‍ച്ച വേദിയില്‍ നാടിനെ കുറിച്ചും പ്രവാസികളുടെ ഉന്നമനവുമാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. വിദ്യാഭ്യാസം, സാമ്പത്തിക അച്ചടക്കം, ധാര്‍മീകത എന്നീ വിഷയങ്ങള്‍ ഊന്നിയായിരുന്നു ചര്‍ച്ച നടന്നത്. ജനറല്‍ കണ്‍വീനര്‍ ഫിനാസ് കോട്ടപ്പുറം സ്വാഗതവും അബുതാഹിര്‍ നന്ദിയും പറഞ്ഞു. അവതാരകന്‍ മമ്മി കോട്ടപ്പുറം കലോത്സവം നിയന്ത്രിച്ചു. സിയാദ് ടി പി, യൂനുസ് പറമ്പത്ത്, സുബൈര്‍ ഉഗ്രാണി, അഷ്റഫ് പി സി, ജഅ്ഫര്‍ കെ പി, സനീല്‍ പുഴക്കര, നിസാര്‍ ഖാത്തിം, സ്വാദിഖ് പി ആനച്ചാല്‍, സാജിര്‍ ടി എം സി, ശംഷാദ് പാട്ടില്ലത്ത്, ഷഫീഖ് ടി കെ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Keywords: Kerala, News, Kottappuram fest season-2; Al Ain zone champions