Join Whatsapp Group. Join now!

'ഓരോ കുട്ടിയും, ഓരോ വിദ്യാലയവും മികവിലേക്ക്'; ജി യു പി എസ് കാനത്തൂരില്‍ 'ദര്‍പ്പണം 2020' പഠനോത്സവം സംഘടിപ്പിച്ചു

പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി 'ഓരോ കുട്ടിയും ഓരോ വിദ്യാലയവും മികവിലേക്ക്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍, കുട്ടികളുടെ പഠന News, News, Kerala, School, Students, 'Darpanam 2020' Padanotsavam conducted in Kanathur GUPS
കാനത്തൂര്‍: (my.kasargodvartha.com 05.03.2020) പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി 'ഓരോ കുട്ടിയും ഓരോ വിദ്യാലയവും മികവിലേക്ക്' എന്ന ലക്ഷ്യവുമായി ജി യു പി എസ് കാനത്തൂരില്‍ 'ദര്‍പ്പണം 2020' പഠനോത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ പഠന നേട്ടങ്ങള്‍ രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും മുമ്പില്‍ തുറന്നുകാണിക്കാനും മാറിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിന് കുട്ടികളെ പ്രാപ്തമാക്കാനും പഠനോത്സവത്തിനായി.

ബുധനാഴ്ച്ച രാവിലെ സ്‌കൂളില്‍ നിന്നും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കാനത്തൂര്‍ ടൗണിലേക്ക് നടത്തിയ ഘോഷയാത്ര പൊതു സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനും അവരെ വിദ്യാലയത്തിലേക്ക് എത്തിക്കാനും സാധിച്ചു. തുടര്‍ന്ന് എല്ലാ ക്ലാസുകളിലും നടന്ന പഠന പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ തന്നെ അധ്യാപകരും ഉദ്ഘാടകനുമൊക്കെയായി.
 News, Kerala, School, Students, 'Darpanam 2020' Padanotsavam conducted in Kanathur GUPS

രക്ഷിതാക്കളുടെ സാനിധ്യത്തില്‍ കുട്ടികളുടെ മലയാളത്തിലേയും ഗണിതത്തിലേയും ഇംഗ്ലീഷിലേയും ശാസ്ത്രത്തിലേയും പഠനനേട്ടങ്ങളും സര്‍ഗശേഷിയും കോര്‍ത്തിണക്കിയ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു. അവയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായി മാറി. വിഷയാടിസ്ഥാനത്തില്‍ എല്ലാ ക്ലാസിലും മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ചായിരുന്നു ദര്‍പ്പണം 2020. കുട്ടികളോടൊപ്പം പ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടും ആസ്വദിച്ചും വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസര്‍ രവീന്ദ്രന്‍ സാറും ട്രെയിനര്‍ ജെ ജയറാം സാറും പരിപാടിയില്‍ മുഖ്യാതിഥികളായി.








Keywords: News, Kerala, School, Students, 'Darpanam 2020' Padanotsavam conducted in Kanathur GUPS

Post a Comment