Join Whatsapp Group. Join now!

കൊറോണ: മുളിയാറില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

കാറഡുക്ക ബ്ലോക്ക്, മുളിയാര്‍ ഗ്രാമ പഞ്ചായത്തുകളുടെയും, സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുളിയാര്‍ സാമൂഹ്യാരോഗ്യ Kerala, News, Corona virus: Help desk opened in Muliyar
ബോവിക്കാനം: (my.kasargodvartha.com 13.03.2020) കാറഡുക്ക ബ്ലോക്ക്, മുളിയാര്‍ ഗ്രാമ പഞ്ചായത്തുകളുടെയും, സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍   മുളിയാര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കൊറോണ ഹെല്‍പ് ഡെസ്‌കും, കൗണ്‍സിലിംഗ് സെന്ററും ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടിയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ കെ ഹരിദാസ് സ്വാഗതം പറഞ്ഞു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. ഈശ്വര നായിക് പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ ഗീത ഗോപാലന്‍, അനീസ
മന്‍സൂര്‍ മല്ലത്ത്, കെ. സുരേന്ദ്രന്‍, ഗണേശന്‍, നസീമ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി ബാലകൃഷ്ണ ആശംസകളര്‍പ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ചന്ദ്രന്‍ നന്ദി പറഞ്ഞു. ഹെല്‍പ് ഡസ്‌ക് നമ്പര്‍: 8281125725.

പൊതുജനങ്ങളുടെ ആശങ്കയും, ഭയവും അകറ്റാനും, സംശയ ദൂരീകരണത്തിനും, പുറം രാജ്യങ്ങളില്‍ നിന്നും, പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവരെ രജിസ്റ്റര്‍ ചെയ്യും. ബോധവത്കരണ നോട്ടീസ്, ലഘുലേഖകള്‍ എന്നിവ വിതരണം ചെയ്യും. കൂടാതെ കൗണ്‍സിലിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹെഡ് ക്ലാര്‍ക്ക് ബാലസുബ്രഹ്മണ്യ, സുരേഷ്, ലെയ്‌സണ്‍ ഓഫീസര്‍ ജി രഞ്ജിത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കെ. ജലീല്‍, ആര്‍.എസ്. രശ്മി, ഒ.കെ. ഉഷ, പി. ലത, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് കെ.കെ. ബിജി, ജെസി ഡൊമനിക്, രേണുക, നേഴ്‌സുമാരായ എം. തുളസി, വി.രൂപശ്രീ, പാലിയേറ്റീവ് നേഴ്‌സ് എ. പ്രിയാകുമാരി സംസാരിച്ചു.



Keywords: Kerala, News, Corona virus: Help desk opened in Muliyar

Post a Comment