Join Whatsapp Group. Join now!

റെയില്‍വെ മേല്‍പാല നിര്‍മ്മാണം അശാസ്ത്രീയമെന്ന് ആരോപണം

ഏറെ കാലത്തെ മുറവിളികള്‍ക്ക് ശേഷം അഞ്ച് കോടിയിലധികം രൂപ ചിലവഴിച്ച് നിര്‍മ്മാണമാരംഭിച്ച ചാത്തങ്കൈ മേല്‍പാല നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് Kerala, News, Allegation against Railway over bridge construction
മേല്‍പറമ്പ്: (my.kasargodvartha.com 18.03.2020) ഏറെ കാലത്തെ മുറവിളികള്‍ക്ക് ശേഷം അഞ്ച് കോടിയിലധികം രൂപ ചിലവഴിച്ച് നിര്‍മ്മാണമാരംഭിച്ച ചാത്തങ്കൈ മേല്‍പാല നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് പരാതി. പാലം നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ആക്ഷേപവുമായി ജില്ലാ ജനകീയ വികസന സമിതി രംഗത്ത്. ഇതുസംബന്ധിച്ച് കേന്ദ്ര റെയില്‍വെ മന്ത്രിക്കും മറ്റു ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ചാത്തങ്കൈ പ്രദേശത്തുള്ളവര്‍ റെയില്‍വെ മേല്‍പാല ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്തുവന്നിരുന്നു. ആക്ഷന്‍ കമ്മിറ്റി ഭാരാവാഹികളായ നാരായണന്‍ എന്ന നാണുവും പരേതനായ മുഹമ്മദലിയും ജില്ലാ ജനകീയ വികസന സമിതി ഉപാധ്യക്ഷന്‍ ഹമീദ് ചാത്തങ്കൈയുടെ സഹായത്തോടെയാണ് ഇതിന് വേണ്ടി പ്രവര്‍ത്തിച്ചുവന്നിരുന്നത്. ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ തല മുതിര്‍ന്ന നേതാവ് ഗംഗാധരന്‍ പെരിയയുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കുകയും, മേല്‍പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്‌തെങ്കിലും നാട്ടുകാരില്‍ ചിലരുടെ നിസ്സഹകരണവും, മറ്റു ചിലരെടുത്ത നിലപാടുകളും കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുകയായിരുന്നു.

നാട്ടുകാരില്‍ ചിലര്‍ മേല്‍പാല നിര്‍മ്മാണത്തിലെ അപാകതകള്‍ ജില്ലാ ജനകീയ വികസന സമിതി ഭാരാവാഹികളെ അറിയിച്ചതിനെ തുടര്‍ന്ന് വികസന സമിതി ഭാരവാഹികളായ സൈഫുദ്ദീന്‍ കെ മാക്കോട്, കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ ഹാരുസ് ബന്നു, അബ്ദുര്‍ റഹ് മാന്‍ തെരുവത്ത് എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന മേല്‍പാലവും പരിസര പ്രദേശങ്ങളും സന്ദര്‍ശിക്കുകയും, അശാസ്ത്രീയമായ നിര്‍മ്മാണ അപാകതകള്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി പിയോഷ് ഗോയലിന് നിവേദനം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

വാഹന യാത്രക്കാര്‍ക്ക് മാത്രമല്ല റെയില്‍വെ യാത്രക്കാര്‍ക്കും ഭീഷണിയാകുന്ന രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. മഴക്കാലമായാല്‍ മഴവെള്ളം റെയില്‍വേ ട്രാക്കിലെത്താനും ഇതുവഴി മണ്ണിടിച്ചിലിനും കാരണമാകുമെന്നാണ് ആക്ഷേപം.





Keywords: Kerala, News, Allegation against Railway over bridge construction

Post a Comment