കാഞ്ഞങ്ങാട്: (www.kasaragodvartha.com 06.02.2020) എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെ സാങ്കേതിക സഹായത്തോടെ ഊര്‍ജ്ജ സംരക്ഷണത്തിലൂടെ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളായ അമ്മമാര്‍ക്ക് വേണ്ടിയാണ് ശില്‍പശാല സംഘടിപ്പിച്ചത്.
പാന്‍ടെക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്റെ അധ്യക്ഷതയില്‍ അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ഗംഗാധരന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. സൈക്ലിംഗ് എന്ന വിഷയത്തില്‍ രതീഷ് അമ്പലത്തറയും ഊര്‍ജ്ജ സംരക്ഷണം എന്ന വിഷയത്തില്‍ പാറയില്‍ അബൂബക്കര്‍ കൊടക്കാട് രാജന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
ശില്‍പശാലയോടനുബന്ധിച്ച് കോഴിക്കോടുള്ള സാങ്കേതിക വിദഗ്ദ്ധന്‍ റാഷിദിന്റെ (ടെക്ക് വണ്‍) മേല്‍നോട്ടത്തില്‍ അമ്മമാര്‍ക്കായി എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം നല്‍കി. ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിതകുമാരി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ രമണി കെവി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Keywords: Kerala, News, Women empowerment through energy conservation; workshop conducted < !- START disable copy paste -->