ദുബൈ: (my.kasargodvartha.com 16.02.2020) സ്‌പോര്‍ട്ടിങ് ഉടുമ്പുന്തല ആത്ഥിത്യമരുളിയ ഉടുമ്പുന്തല പ്രീമിയര്‍ ലീഗ് സീസണ്‍ 2, ദുബൈ ടാര്‍ഗറ്റ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ പ്രേമികളുടെ ഉത്സവ രാവായി മാറി. ക്ലബ് പ്രസിഡന്റ് അബ്ദുല്‍ കാദര്‍ ഹമീദ് ഹാജിയുടെ സാന്നിധ്യത്തില്‍ പ്രശസ്ത എഴുത്തുകാരനും,സാമൂഹ്യ പ്രവര്‍ത്തകനുമായ കാസിം ഉടുമ്പുന്തല ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷം മത്സരം ആരംഭിച്ചു. ഉടുമ്പുന്തലയില്‍ നിന്നുള്ള പ്രവാസികളെ എട്ടു ടീമുകളാക്കിയായിരുന്നു മത്സരം.
സ്‌പോര്‍ട്ടിങ് ഉടുമ്പുന്തലയുടെ ഈ സീസണിലേക്കുള്ള ജേഴ്സി വ്യവസായ പ്രമുഖന്‍ ശംസുദ്ദീന്‍ നെല്ലറ കാസിം ഉടുമ്പുന്തലക്കു നല്‍കി പ്രകാശനം ചെയ്തു. ആവേശകരമായ മത്സരത്തിനൊടുവില്‍ ശകീഫ് ഉടുമ്പുന്തലയുടെ നേതൃത്വത്തില്‍ ഇറങ്ങിയ നൈറ്റ്‌സ് എഫ് സി ജേതാക്കളായി. മര്‍ഹും ഇസ്മഈലിന്റെ ഓര്‍മക്കായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മികച്ച ഗോളിയായി ആഷിഫ്, മികച്ച കളിക്കാരനായി ജുനൈദ്, മികച്ച ഡിഫന്‍ഡര്‍ നാസിം, മികച്ച മാനേജരായി ഷാഹില്‍ എം കെയെയും തെരഞ്ഞെടുത്തു. അഫ്‌സല്‍ കെ കൂടുതല്‍ ഗോള്‍ അടിച്ചു.
പെനാല്‍റ്റി ഷൂട്ട്ഔട്ട് മത്സരം സുനീര്‍ കഞ്ചിയില്‍ ആദ്യ കിക്കെടുത്തു ഉദ്ഘാടനം നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള മര്‍ഹും മുഹമ്മദ് ഷാഫി മര്‍ഹും മുഹമ്മദലി മര്‍ഹും ഫിറോസ് എന്നിവരുടെ പേരിലുള്ള ട്രോഫി കാസിം ഉടുമ്പുന്തലയും ക്ലബ് പ്രസിഡന്റ് അബ്ദുള്‍ കാദര്‍, ഹമീദ് ഹാജി, ദുബൈ ഉടുമ്പുന്തല മുസ്ലിം ജമാഅത് വൈസ് പ്രസിഡന്റ് ടി മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.
റണ്ണേഴ്‌സിനുള്ള മര്‍ഹും ജാഫറിന്റെ പേരിലുള്ള ട്രോഫി ബഷീറും ഉനൈസും വിതരണം ചെയ്തു. പ്രവചന മത്സരത്തിലെ വിജയിക്കുള്ള ചിത്താരി അബ്ദുര്‍ റഹ് മാന്‍ ഏര്‍പ്പെടുത്തിയ റാഡോ വാച് വേദിയില്‍ വെച്ച് അമീര്‍ അലി മൂസാന്‍ സമ്മാനിച്ചു. ബമ്പര്‍ സമ്മാന കൂപ്പണ്‍ വിജയിക്കുള്ള സമ്മാനം നാസര്‍ ഉടുമ്പുന്തലയും ഫായിസ് ബിന്‍ അബ്ദുള്ളയും ശരീഫ് ഉടുമ്പുന്തലയും ശാദുലി ഹാജിയും വിതരണം ചെയ്തു. പ്രത്യേക പുരസ്‌കാരങ്ങള്‍ ദുബൈ ഉടുമ്പുന്തല ജമാഅത്ത് സെക്രെട്ടറി മന്‍സൂര്‍ ഉടുമ്പുന്തലയും ഹുസൈന്‍ വികെപിയും വിതരണം ചെയ്തു.
സ്‌പോര്‍ട്ടിങ് ഉടുമ്പുന്തലയുടെ ഈ സീസണിലേക്കുള്ള ജേഴ്സി വ്യവസായ പ്രമുഖന്‍ ശംസുദ്ദീന്‍ നെല്ലറ കാസിം ഉടുമ്പുന്തലക്കു നല്‍കി പ്രകാശനം ചെയ്തു. ആവേശകരമായ മത്സരത്തിനൊടുവില്‍ ശകീഫ് ഉടുമ്പുന്തലയുടെ നേതൃത്വത്തില്‍ ഇറങ്ങിയ നൈറ്റ്‌സ് എഫ് സി ജേതാക്കളായി. മര്‍ഹും ഇസ്മഈലിന്റെ ഓര്‍മക്കായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മികച്ച ഗോളിയായി ആഷിഫ്, മികച്ച കളിക്കാരനായി ജുനൈദ്, മികച്ച ഡിഫന്‍ഡര്‍ നാസിം, മികച്ച മാനേജരായി ഷാഹില്‍ എം കെയെയും തെരഞ്ഞെടുത്തു. അഫ്‌സല്‍ കെ കൂടുതല്‍ ഗോള്‍ അടിച്ചു.
Keywords: Gulf, World, News, Sports, Winner, Inauguration, udumbunthala premier league season 2